തിരൂരങ്ങാടി: ചെമ്മാട്ടെ താലൂക്ക് ഓഫിസ് കെട്ടിടത്തിൽ ചോർച്ച. അഡീഷനൽ തഹസിൽദാറുടെ മുറിയിലാണ് മേൽക്കൂരയുടെ പട്ടികപൊട്ടി ഓട് താഴെ വീഴാറായിരിക്കുന്നത്. മഴ പെയ്തതോടെ മുറിയിലേക്ക് വെള്ളമൊലിച്ചു തുടങ്ങി. പുരാവസ്തു വകുപ്പ് ജില്ല പൈതൃക സ്മാരകമാക്കി മാറ്റി സംരക്ഷിക്കാൻ ഏറ്റെടുത്ത കെട്ടിടം വർഷങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് ഓടും പട്ടികയും മാറ്റി നവീകരിച്ചിരുന്നു. എന്നാൽ, താലൂക്ക് ഓഫിസ് മിനിസിവിൽ സ്റ്റേഷനിലേക്ക് മാറ്റാൻ വൈകുന്നതാണ് തുടർന്നുള്ള പ്രവൃത്തികൾക്ക് പുരാവസ്തു വകുപ്പിന് തടസ്സമാകുന്നത്. കെട്ടിടത്തിെൻറ പട്ടിക ചിതൽ പിടിക്കുകയും പൊട്ടുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.