ലൈഫ് പദ്ധതി അട്ടിമറിക്കുന്നതായി പഞ്ചായത്ത് ഭരണസമിതി

ശ്രീകൃഷ്ണപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച് ത്രിതല പഞ്ചായത്തുകൾ നടപ്പാക്കേണ്ട സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതി അധികൃതർ അട്ടിമറിക്കുന്നതായി കരിമ്പുഴ പഞ്ചായത്ത് ഭരണസമിതി. അർഹരായവരെ മാറ്റി തൽപരരെ തിരുകിക്കയറ്റിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് ഭരണസമിതി പ്രമേയത്തിലൂടെ ആരോപിച്ചു. അര്‍ഹരായ ആളുകളെ പുറത്താക്കി കുടുംബശ്രീ കണ്ടെത്തിയ അനര്‍ഹരെ തിരുകിക്കയറ്റാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ശ്രമം നടക്കുന്നതായി ഭരണസമിതി ആരോപിക്കുന്നു. റേഷന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ വീട് നിർമാണ ഫണ്ട് ലഭിക്കൂവെന്നതും ഈ പദ്ധതിയെ തുരങ്കം വെക്കാനാണ്. വീടില്ലാത്തവർക്ക് റേഷന്‍ കാര്‍ഡ് ലഭിക്കില്ല. ഗ്രാമസഭകളെയും ജനപ്രതിനിധികളെയും നോക്കുകുത്തിയാക്കി ലൈഫ് പദ്ധതി നടപ്പാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു. സി.പി.എം പ്രതിഷേധ പ്രകടനം ശ്രീകൃഷ്ണപുരം: തിരുവനന്തപുരത്ത് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എം പ്രവർത്തകരുടെ വീടുകളും ഓഫിസുകളും നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്തപ്പുരയിൽ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി എൻ. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. വി. ഗംഗാധരൻ, എം. മോഹനൻ, കെ. ശ്രീധരൻ, കെ.എസ്‌. മധു, പി.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. ചിത്രവിവരണം : സി.പി.എം ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ചന്തപ്പുരയിൽ നടന്ന പ്രതിഷേധ പ്രകടനം സെക്രട്ടറി എൻ. ഹരിദാസൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.