തിരുവിഴാംകുന്ന് സ്കൂളിൽ അക്ഷരത്തിളക്കം പദ്ധതിക്ക് തുടക്കം

അലനല്ലൂർ: തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്കൂളിൽ അക്ഷരത്തിളക്കം പദ്ധതിക്ക് തുടക്കമായി. പഠനപ്രവർത്തനങ്ങളിൽ പ്രയാസം നേരിടുന്ന കുട്ടികൾക്കായി ശനിയാഴ്ചകളിൽ പരിശീലനം നൽകുന്നതാണ് പദ്ധതി. തെരഞ്ഞെടുത്ത വിഷയങ്ങളിൽ അധ്യാപകരുടെ നേതൃത്വത്തിലാണ് പരിശീലനം. പി.ടി.എ വൈസ് പ്രസിഡൻറ് ചന്ദ്രശേഖരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡൻറ് ഫാത്തിമ സുഹറ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സി.പി. ഷിഹാബുദ്ദീൻ, പദ്ധതി ഇൻചാർജ് പ്രമീള ടീച്ചർ, സീനിയർ അസി. ഗീത കോങ്കുടിയിൽ, മോഹൻദാസ് മാസ്റ്റർ, എസ്.ആർ.ജി കൺവീനർ രഞ്ജിത്ത് മാസ്റ്റർ, മോഹൻദാസ്, സി.പി. ഉണ്യാപ്പ എന്നിവർ സംസാരിച്ചു. ഫോട്ടോ: -തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്കൂളിൽ ആരംഭിച്ച അക്ഷരത്തിളക്കം പദ്ധതി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.