നിലമ്പൂർ മരവ‍്യവസായശാല വളപ്പിൽ അസ്ഥികൂടം

നിലമ്പൂർ: അരുവാക്കോട്ട് പൂട്ടിക്കിടക്കുന്ന മരവ‍്യവസായശാല വളപ്പിലെ വനമേഖലയിൽ മനുഷ്യ​െൻറ അസ്ഥികൂടം കണ്ടെത്തി. കൂൺ തിരയുന്നതിനിടെ നാട്ടുകാരിൽ ചിലരാണ് ചപ്പുചവറുകൾകിടയിൽ അസ്ഥികൂടത്തി‍​െൻറ അവശിഷ്ട ഭാഗം കണ്ടത്. നിലമ്പൂർ പൊലീസി​െൻറ പരിശോധനയിൽ തലയോട്ടിയും കൈകാലുകളുടേതെന്ന് കരുതുന്ന അസ്ഥിഭാഗങ്ങളും കണ്ടെടുത്തു. പൊലീസ് കേസെടുത്തു. ഞായറാഴ്ച ഫോറൻസിക് വിദഗ്ധരെത്തി പരിശോധിച്ച ശേഷമേ അസ്ഥികൂടത്തി‍​െൻറ കാലപ്പഴക്കവും സ്ത്രീയോ പുരുഷനോ തുടങ്ങിയ വിവരങ്ങളും പറയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.