ദുരിതമായി വലിയപറമ്പിലെ വെള്ളക്കെട്ട്

കോട്ടക്കൽ: പെരിന്തൽമണ്ണ-കോട്ടക്കൽ സംസ്ഥാന പാതയിൽ വലിയപറമ്പിൽ രൂപപ്പെട്ട വെള്ളക്കെട്ട് നാട്ടുകാർക്ക് ദുരിതമാവുന്നു. കാൽനടയാത്ര പോലും അസാധ്യമായതോടെ മേഖലയിൽ അപകടങ്ങളും പതിവായി. 100 മീറ്ററോളം ഭാഗത്താണ് വെള്ളക്കെട്ട്. വശങ്ങളിൽ കുറ്റിക്കാട് വളർന്നതോടെ റോഡിലേക്കിറങ്ങി നടക്കേണ്ട അവസ്ഥയാണ്. സമീപത്തെ മദ്റസ, സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് ഏറെയും ദുരിതമനുഭവിക്കുന്നത്. ഓവുചാലുകൾ ഇല്ലാത്തതും വെള്ളം ഒഴുകിപ്പോകുന്ന സ്ഥലത്ത് നിർമാണാവശിഷ്ടം തള്ളിയതുമാണ് തിരിച്ചടിയായത്. ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. അപകടകരമായ വെള്ളക്കെട്ടും റോഡും മുറിച്ചു കടന്നുവേണം സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്താൻ. ഒതുക്കുങ്ങൽ പഞ്ചായത്തിലും കോട്ടക്കൽ നഗരസഭയിലുമായി വരുന്ന ഈ ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണാവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.