സംഘ്പരിവാറിനെ സാഹോദര്യത്തിെൻറ രാഷ്​ട്രീയംകൊണ്ട് നേരിടും ^-ഹമീദ് വാണിയമ്പലം

സംഘ്പരിവാറിനെ സാഹോദര്യത്തി​െൻറ രാഷ്ട്രീയംകൊണ്ട് നേരിടും -ഹമീദ് വാണിയമ്പലം മലപ്പുറം: അധികാര ദുർവിനിയോഗത്തിലൂടെ ഭരണഘടന സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തി സമഗ്രാധിപത്യം നേടാനുള്ള സംഘ്പരിവാര്‍ നീക്കത്തെ സാഹോദര്യത്തി​െൻറ രാഷ്ട്രീയംകൊണ്ട് നേരിടുമെന്ന് വെല്‍ഫെയർ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. പശുവി​െൻറ പേരില്‍ സംഘ്പരിവാര്‍ നടത്തുന്ന മുസ്ലിം-ദലിത് കൊലപാതകങ്ങള്‍ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജനമുന്നേറ്റ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും വലിയ ഭീകര പ്രസ്ഥാനമായ ആര്‍.എസ്.എസ് വെറുപ്പി​െൻറ രാഷ്ട്രീയത്തിലൂടെയും വംശഹത്യകളിലൂടെയും ഒരുഭാഗത്ത് ജനങ്ങളെ ധ്രൂവീകരിക്കുന്നു. സംഘര്‍ഷാത്മകമായ അന്തരീക്ഷത്തിലാണ് സംഘ്പരിവാർ വളരുന്നത്. തിരുവനന്തപുരത്ത് ബി.ജെ.പി തുടക്കമിട്ട അക്രമ പ്രവര്‍ത്തനങ്ങള്‍ 2019ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. സി.പി.എം ആ കെണിയില്‍ വീണുപോകരുത്. സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എം സംഘ്പരിവാറിനെ നിയമപരമായും ആശയപരമായും നേരിടണമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രന്‍ കരിപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് എം.ഐ. റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.സി. ആയിഷ, സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, റംല മമ്പാട്, ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് ഷംസീർ ഇബ്രാഹിം, പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡൻറ് ബന്ന മുതുവല്ലൂർ, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് ആരിഫ് ചുണ്ടയിൽ, ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ, മുനീബ് കാരക്കുന്ന് എന്നിവർ സംസാരിച്ചു. നേരത്തേ എം.എസ്.പി പരിസരത്ത് നിന്നാരംഭിച്ച റാലിക്ക് ജില്ല സെക്രട്ടറിമാരായ ശാക്കിർ ചങ്ങരംകുളം, നാസർ കീഴുപറമ്പ്, എ. ഫാറൂഖ്, സുഭദ്ര വണ്ടൂർ, ഫായിസ കരുവാരകുണ്ട്, സാബിർ മലപ്പുറം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.