ഒമ്പത്​ വർഷത്തിനുശേഷം പോത്തന്നൂർ--^പൊള്ളാച്ചി റെയിൽപാതയിൽ ചരക്ക്​ ട്രെയിൻ ഒാടി

ഒമ്പത് വർഷത്തിനുശേഷം പോത്തന്നൂർ---പൊള്ളാച്ചി റെയിൽപാതയിൽ ചരക്ക് ട്രെയിൻ ഒാടി കോയമ്പത്തൂർ: പോത്തന്നൂർ--പൊള്ളാച്ചി റെയിൽപാതയിൽ ഒമ്പത് വർഷത്തിനുശേഷം ചരക്ക് ട്രെയിൻ സർവിസ് നടത്തി. ബ്രോഡ്ഗേജ് പാതയാക്കി മാറ്റുന്നതി​െൻറ ഭാഗമായാണ് പ്രസ്തുത പാത അടച്ചിട്ടത്. പഞ്ചാബിലെ കപൂർത്തലയിൽനിന്ന് നെഗമത്തെ സ്വകാര്യ കമ്പനിയുടെ ആവശ്യാർഥം 3,714 ടൺ ഗോതമ്പുമായാണ് ഗുഡ്സ് ട്രെയിൻ കഴിഞ്ഞ ദിവസം പൊള്ളാച്ചിയിൽ എത്തിച്ചേർന്നത്. രണ്ട് ലോക്കോമോട്ടീവുകളും 42 ബോഗികളുമടങ്ങിയ ചരക്ക് ട്രെയിൻ കടന്നുപോകുന്നതിന് മുൻപ് ആളില്ലാത്ത ലെവൽ ക്രോസുകളിൽ പ്രത്യേക ജാഗ്രത പുലർത്തിയിരുന്നു. ചരക്കു സർവിസ് പുനരാരംഭിച്ചതോടെ മേഖലയിലെ കർഷകരും വ്യവസായികളും പ്രതീക്ഷയിലാണ്. പൊള്ളാച്ചി ഉൾപ്പെടെ തമിഴ്നാട്ടിൽനിന്ന് കൊച്ചി ഉൾപ്പെടെയുള്ള കേരളത്തിലെ നഗരങ്ങളിലേക്ക് കൂടുതൽ ഗുഡ്സ് ട്രെയിൻ സർവിസുകൾ ആരംഭിച്ചാൽ റോഡ് മാർഗമുള്ള കണ്ടെയ്നർ ലോറികളുടെ എണ്ണം കുറയുമെന്ന് കയർ ബോർഡ് ചെയർമാൻ സി.പി. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. പൊള്ളാച്ചിയിൽനിന്ന് കൊച്ചിയിലേക്ക് നിരന്തര ഗുഡ്സ് ട്രെയിൻ സർവിസ് ഏർപ്പെടുത്തണമെന്നാണ് മേഖലയിലെ കയർ ഉൽപാദകരുടെയും നാളികേര- ധാന്യ കർഷകരുടെയും ആവശ്യം. പെട്രോൾ ബങ്കുകളിൽ ക്രെഡിറ്റ് -ഡെബിറ്റ് കാർഡുപയോഗിച്ചവർക്ക്് വൻതുക നഷ്ടപ്പെട്ടതായി പരാതി കോയമ്പത്തൂർ: നഗരത്തിലെ രണ്ട് പെട്രോൾ ബങ്കുകളിൽ ക്രെഡിറ്റ്- ഡെബിറ്റ് കാർഡുപയോഗിച്ച് ഇന്ധനം നിറച്ച ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പതിനായിരക്കണക്കിന് രൂപ നഷ്ടപ്പെട്ടതായി പരാതി. രണ്ടു മാസത്തിനിടെ നാൽപത് പേരുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 20 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് സിറ്റി സൈബർ ക്രൈം പൊലീസ് അറിയിച്ചത്. അന്വേഷണം പ്രാഥമികഘട്ടത്തിലായതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് അധികൃതർ പറഞ്ഞു. തട്ടിപ്പ് സംഘത്തെ സഹായിച്ചിരുന്ന ആനന്ദ്, മഹേന്ദ്രൻ എന്നീ രണ്ട് പെട്രോൾ ബങ്ക് ജീവനക്കാർ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്. കാർഡുകൾ ഉപയോഗിച്ചതിനുശേഷം സ്കിമറുകൾ തട്ടിപ്പ് സംഘത്തിന് കൈമാറുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ പെട്രോൾ ബങ്കുകളിൽ സ്കിമറുകൾ കൈപ്പറ്റുന്നതിന് തട്ടിപ്പ് സംഘത്തിലെ കൃഷ്ണമൂർത്തി എന്നയാളാണ് പതിവായി എത്തിയിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഇയാൾ സ്കിമറുകളിൽനിന്ന് ശേഖരിക്കുന്ന കാർഡുകളിലെ വിവരങ്ങളുപയോഗിച്ച് ക്ലോൺ ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. കൃഷ്ണമൂർത്തി ഉൾപ്പെടെയുള്ള തട്ടിപ്പുസംഘം ഒളിവിലാണ്. ഒരു തവണ സ്കിമർ തട്ടിപ്പ് സംഘത്തിന് കൈമാറിയാൽ 500 രൂപ മുതൽ 1,000 രൂപവരെയാണ് പെട്രോൾ ബങ്ക് ജീവനക്കാർക്ക് ലഭിക്കുക. കാർഡുകൾ േക്ലാൺ ചെയ്ത് രാത്രികാലങ്ങളിലാണ് ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണമെടുക്കുന്നത്. ഏപ്രിലിൽ കോയമ്പത്തൂർ ഉപിലിപാളയം കെ. മഹാലിംഗത്തി​െൻറ 59,000 രൂപയും ഗോപാലകൃഷ്ണൻ എന്നയാളുടെ അക്കൗണ്ടിൽനിന്ന് 40,000 രൂപയും നഷ്ടപ്പെട്ടു. ഇവരാണ് സിറ്റി സൈബർ ക്രൈം പൊലീസിൽ ആദ്യം പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.