നിയമനം എങ്ങുമെത്തിയില്ല; പിന്നിൽ സാമ്പത്തിക താൽപര്യമെന്ന് ആക്ഷേപം

പാലക്കാട്: അഭിമുഖം കഴിഞ്ഞ് രണ്ട് വർഷമായിട്ടും ഫാമുകളിലേക്ക് കാഷ്വൽ ജീവനക്കാർക്കുള്ള നിയമനം നടത്താതെ കൃഷിവകുപ്പ്. ജില്ലയിൽ കൃഷി വകുപ്പി‍​െൻറ വിവിധ ഫാമുകളിലേക്കുള്ള കാഷ്വൽ തൊഴിലാളികളുടെ ഇൻറർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർഥികളാണ് നിയമനത്തിനായി ഇപ്പോഴും ഓഫിസുകൾ കയറിയിറങ്ങുന്നത്. എംേപ്ലായ്മ​െൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളാണ് 2015 ആഗസ്റ്റിൽ നടന്ന അഭിമുഖത്തിൽ പങ്കെടുത്തത്. അനുകൂലമായി ട്രൈബ്യൂണൽ വിധിയുണ്ടായിട്ടും നിയമനം നടത്താത്തതിന് പിന്നിൽ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സാമ്പത്തിക താൽപര്യങ്ങളാണെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. ഇതിനൊപ്പം ഇൻറർവ്യൂ നടന്ന മറ്റ് ജില്ലകളിലെല്ലാം നിയമനം നടന്നതായും ഇവർ പറയുന്നു. 2015ൽ ഇൻറർവ്യൂ നടത്തുമ്പോൾ കൃഷി വകുപ്പി‍​െൻറ ജില്ലയിലെ ഫാമുകളിൽ 115 ഒഴിവുകളാണ് ഉണ്ടായിരുന്നത്. യോഗ്യതയുണ്ടായിട്ടും അഭിമുഖത്തിൽ പങ്കെടുക്കാനുള്ള അറിയിപ്പ് ലഭിച്ചില്ലെന്നാരോപിച്ച് ഒരുകൂട്ടം ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചിരുന്നു. നിലവിൽ നടത്തിയ ഇൻറർവ്യൂ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കരുതെന്നും പുതിയ ഇൻറർവ്യൂ നടത്തണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. 2015 സെപ്റ്റംബറിൽ ഹൈകോടതിയിലും 2016 നവംബറിൽ തിരുവനന്തപുരം ട്രൈബ്യൂണലിലുമാണ് ഇവർ പരാതി നൽകിയിരുന്നത്. എന്നാൽ, 2015ൽ ഇൻറർവ്യൂ പൂർത്തിയായ ഫാമുകളിലേക്ക് ഇനിയും കാഷ്വൽ തൊഴിലാളികളുടെ ഒഴിവ് വരികയാണെങ്കിൽ വയസ്സടക്കമുള്ള എല്ലാ യോഗ്യതയുമുണ്ടെങ്കിൽ ഇവരെ പരിഗണിക്കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. തങ്ങൾക്ക് അനുകൂലമായി ഉത്തരവ് ഉണ്ടായിട്ടും നിയമനം നടത്താത്തത് ചൂണ്ടിക്കാണിച്ച് ഉദ്യോഗാർഥികൾ 2017 മാർച്ചിൽ ട്രൈബ്യൂണിൽ പരാതി നൽകി. പട്ടിക പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്നായിരുന്നു ട്രൈബ്യൂണൽ വിധി. ട്രൈബ്യൂണൽ നൽകിയ സമയപരിധി കഴിഞ്ഞിട്ടും ഇതുവരെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ അധികൃതർ തയാറായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.