വണ്ടൂരിൽ സംഘർഷാവസ്​ഥ തീർത്ത്​ സി.പി.എം, ബി.ജെ.പി പ്രകടനം

വണ്ടൂർ: സി.പി.എം, ബി.ജെ.പി. പ്രവർത്തകർ നടത്തിയ പ്രതിഷേധം നഗരത്തെ മുൾമുനയിൽ നിർത്തി. സംഘർഷം കണക്കിലെടുത്ത് ഇരുവിഭാഗങ്ങളുടെയും ഓഫിസുകൾക്ക് മുന്നിലും ടൗണിലും പൊലീസ് നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. സംസ്ഥാന കാര്യാലയത്തിനുനേരെ നടന്ന അക്രമത്തിന് പിന്നിൽ സി.പി.എം ആണെന്നാരോപിച്ചായിരുന്നു ബി.ജെ.പിയുടെ പ്രകടനം. വൈകീട്ട് 5.30ന് തുടങ്ങിയ പ്രതിഷേധ പ്രകടനം അങ്ങാടി ചുറ്റി മഞ്ചേരി റോഡിലെ സി.പി.എം ഓഫിസിന് സമീപമെത്തിയെങ്കിലും പൊലീസ് നിലയുറപ്പിച്ചതിനാൽ പ്രവർത്തകർ ജങ്ഷനിലേക്ക് തന്നെ മടങ്ങുകയായിരുന്നു. തുടർന്ന്, ജങ്ഷനിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പൊലീസ് ഇടപെട്ട് റോഡരികിലേക്ക് മാറ്റി. മുഖ്യമന്ത്രിക്കും സി.പി.എമ്മിനും പൊലീസിനുമെതിരെ മുദ്രാവാക്യം വിളിച്ച പ്രവർത്തകരുടെ പ്രതിഷേധം അവസാനിക്കുന്നതിന് മുേമ്പ സി.പി.എം പ്രവർത്തകരും ടൗണിലേക്ക് പ്രകടനമായെത്തി. ഇതോടെ ടൗണിൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരെ മുദ്രാവാക്യം വിളിച്ച സി.പി.എം പ്രവർത്തകർ ജങ്ഷന് സമീപത്തെ ബി.ജെ.പി കാര്യാലയത്തിന് മുന്നിൽ നിലയുറപ്പിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതി​െൻറ ഭാഗമായി വണ്ടൂർ പൊലീസ് ഇൻസ്‌പെക്ടർ എ.ജെ. ജോൺസൺ, എസ്.ഐമാരായ പി. ചന്ദ്രൻ, കെ. നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് ടൗണിലുണ്ടായിരുന്നത്. ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിന് മണ്ഡലം പ്രസിഡൻറ് കെ. സുനിൽ ബോസ്, എം.ടി. സുധീഷ്, ആർ. പ്രമോദ്, സി.പി. അറമുഖൻ, കെ.ടി. ദാസൻ എന്നിവർ നേതൃത്വം നൽകി. സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിന് ഏരിയ കമ്മിറ്റിയംഗം അനിൽ നിരവിൽ, സി. ജയപ്രകാശ്, പി. സതീശൻ, എ.പി. ഫിറോസ് ബാബു, ടി. പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി. wdr Photos 1, Bjp. 2, cpm
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.