പുറത്തൂർ ജി.യു.പി സ്കൂൾ കെട്ടിടോദ്ഘാടനം നാളെ

തിരൂർ: പുറത്തൂർ ജി.യു.പി സ്കൂളിന് എസ്.എസ്.എ ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടത്തി‍​െൻറ ഉദ്ഘാടനവും മന്ത്രി ഡോ. കെ.ടി. ജലീലി​െൻറ ആസ്തി വികസന ഫണ്ടിലെ ഒരു കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തി​െൻറ ശിലാസ്ഥാപനവും ശനിയാഴ്ച 2.30ന് നടക്കുമെന്ന് സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എവറസ്റ്റ് ടാലൻറ് സ്കോളർഷിപ് വിതരണവും നടക്കും. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയായിരിക്കും. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൻ പ്രീത പുളിക്കൽ, പ്രധാനാധ്യാപിക പി.എ. സുഷമദേവി, പി.ടി.എ പ്രസിഡൻറ് കെ. ഉമ്മർ, എസ്.എം.സി ചെയർമാൻ എം. സദക് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.