ബഹുജന സംഗമം ഇന്ന്

ആലത്തൂർ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള ബോധവത്കരണത്തി‍​െൻറ ഭാഗമായി വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സംഗമം വെള്ളിയാഴ്ച ആലത്തൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് ഏഴിന് കെ.ഡി. പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മലമ്പാമ്പിനെ പിടികൂടി വടക്കഞ്ചേരി: മംഗലം പാലത്തുനിന്നും മലമ്പാമ്പിനെ പിടികൂടി. മംഗലം പാലം ദേശീയപാതയോരത്തെ ഓട്ടോ സ്റ്റാൻഡിൽനിന്ന് ഡ്രൈവർമാരാണ് അഞ്ചരയടിയോളം നീളമുള്ള മലമ്പാമ്പിനെ പിടികൂടിയത്. ബുധനാഴ്ച രാത്രി പത്തരയോടു കൂടിയായിരുന്നു സംഭവം. പാമ്പിനെ പിന്നീട് വനം വകുപ്പ് അധികൃതർക്ക് കൈമാറി. വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ ചിറ്റൂർ: 60 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മീനാക്ഷിപുരം നെടുമ്പാറ സ്വദേശി ശക്തിവേലാണ് (21) പിടിയിലായത്. തെങ്ങിൻ തോപ്പിൽ ഭർത്താവിനൊപ്പം താമസിച്ചു ജോലി ചെയ്യുകയായിരുന്ന വയോധിക ജൂലൈ 25ന് രാത്രിയാണ് പീഡനത്തിനിരയായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.