​എസ്.വൈ.എസ് പ്രവര്‍ത്തക സംഗമം

നിലമ്പൂര്‍: സുന്നി യുവജന സംഘം മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവന വിഭാഗമായ ആമില അംഗങ്ങളുടെ പ്രവര്‍ത്തക സംഗമം 30ന് മുണ്ടേരിയില്‍ നടത്തും. ഇേതാടനുബന്ധിച്ച് ചേർന്ന എസ്.വൈ.എസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രസിഡൻറ് എ.കെ. അസീസ് മുസ്‌ലിയാര്‍ മൂത്തേടം അധ്യക്ഷത വഹിച്ചു. എ.പി. യാകൂബ് ഫൈസി, ടി.കെ. അബ്ദുല്ലക്കുട്ടി‍, പറമ്പില്‍ ബാവ, കൈനോട്ട് ബാപ്പുട്ടി, സലീം എടക്കര, കെ.കെ. അമാനുല്ല ദാരിമി, അബ്ദുറഹ്മാന്‍ ദാരിമി മുണ്ടേരി, എം.എ. സിദ്ദീഖ്‍, ഹംസ ഫൈസി രാമംകുത്ത്, എം.ടി. മുഹമ്മദ്, ചെമ്മല നാണി ഹാജി എന്നിവർ സംസാരിച്ചു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ് മാറ്റുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് പൂക്കോട്ടുംപാടം: പെരിന്തല്‍മണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ് പൂക്കോട്ടുംപാടത്തുനിന്ന് മാറ്റിസ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ അമരമ്പലം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. അമരമ്പലം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി.പി. അബ്ദുൽ കരീം മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അമരമ്പലം മണ്ഡലം പ്രസിഡൻറ് സുഭാഷ് കെ. അമരമ്പലം അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് സെക്രട്ടറിമാരായ ശിവദാസൻ ഉള്ളാട്, കെ.ടി. അലവി, മനോജ് തേൾപ്പാറ, വി.കെ. അമീർ എന്നിവർ സംസാരിച്ചു. കോൺഗ്രസ് ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് പി. നിഷാദ്, സുബെർ കുറ്റമ്പാറ, നാസർ തരിശ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.