എ.പി.ജെ. അബ്​ദുൽ കലാം മ്യൂസിയം ഇന്ന്​ പ്രധാനമന്ത്രി രാജ്യത്തിന്​ സമർപ്പിക്കും

കോയമ്പത്തൂർ: മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ. അബ്ദുൽ കലാമി​െൻറ സ്മരണാർഥം രാമേശ്വരത്ത് നിർമിച്ച മ്യൂസിയം രണ്ടാം ചരമവാർഷിക ദിനമായ ജൂലൈ 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. കലാമി​െൻറ മൃതദേഹം സംസ്കരിച്ച രാമേശ്വരം പേക്കരിമ്പിൽ 20 കോടി രൂപ ചെലവിൽ കേന്ദ്ര സർക്കാരാണ് മ്യൂസിയം ഒരുക്കിയത്. കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലെ ഡി.ആർ.ഡി.ഒയുടെ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മ​െൻറ് ഒാർഗനൈസേഷൻ) നേതൃത്വത്തിൽ 2.11 ഏക്കറിൽ 1,425 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പണികഴിപ്പിച്ച സ്മാരകത്തി​െൻറ പ്രധാന പ്രവേശന കവാടം ഇന്ത്യ ഗേറ്റി​െൻറയും മുഖ്യ താഴികക്കുടം രാഷ്ട്രപതിഭവ​െൻറയും മാതൃകയിലാണ്. കലാമി​െൻറ ഏഴടി ഉയരമുള്ള വെങ്കല പ്രതിമയും ഇവിടെയുണ്ട്. രാഷ്ട്രപതി ഭവനിലെ കലാമി​െൻറ അനുഭവങ്ങൾ, െഎക്യരാഷ്ട്രസഭയിലെ പ്രസംഗം, പ്രതിരോധ വകുപ്പിലും െഎ.എസ്.ആർ.ഒവിലും വഹിച്ച പങ്ക്, മേഘാലയ ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മ​െൻറിൽ നടത്തിയ അവസാന പ്രസംഗം തുടങ്ങിയവ പ്രദർശന ഗാലറികളിൽ ഒരുക്കിയിട്ടുണ്ട്. സ്മാരക വളപ്പിൽ 45 അടി ഉയരത്തിൽ നാലു ടൺ ഭാരമുള്ള 'അഗ്നി മിസൈലി'​െൻറ മാതൃകയും സ്ഥാപിച്ചിട്ടുണ്ട്. കലാമി​െൻറ പ്രവർത്തനങ്ങളും ചിന്തകളും ഉദ്ഘോഷിക്കുന്ന മൊബൈൽ മ്യൂസിയം 'കലാം 2020 ശാസ്ത്ര വാഹനം' പ്രധാനമന്ത്രി ഫ്ലാഗ് ഒാഫ് ചെയ്യും. കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളിലൂടെ പര്യടനം നടത്തുന്ന വാഹനം കലാമി​െൻറ ജന്മദിനമായ ഒക്ടോബർ 15ന് രാഷ്ട്രപതിഭവനിൽ സമാപിക്കും. വ്യാഴാഴ്ച രാവിലെ പത്തരയോടെ പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി മധുരയിലെത്തും. പിന്നീട് ഹെലികോപ്റ്ററിൽ രാമേശ്വരത്തേക്ക് തിരിക്കും. 11 മണിയോടെ പേക്കരിമ്പിൽ എത്തുന്ന അദ്ദേഹം സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തശേഷം ഉച്ചക്ക് 12ന് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. രാമേശ്വരം-അയോധ്യ റൂട്ടിൽ പുതിയ ട്രെയിൻ സർവിസി​െൻറയും 10 കോടി രൂപ ചെലവിൽ ധനുഷ്കോടി മുതൽ അരിച്ചൽമുനൈ വരെ നിർമിച്ച റോഡി​െൻറയും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഫോേട്ടാ: cb144 രാമേശ്വരത്ത് നിർമിച്ച മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമി​െൻറ സ്മാരക മണ്ഡപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.