ഭാരവാഹികളെ തിരഞ്ഞെടുത്തു

ഭാരവാഹികളെ െതരഞ്ഞെടുത്തു കരിങ്കല്ലത്താണി: തൂത റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ഭാരവാഹികളെ െതരഞ്ഞെടുത്തു. സി.പി. അബൂബക്കർ ഫൈസി പാറൽ (പ്രസിഡൻറ്), എം.പി. മരക്കാർ മൗലവി മണലായ, അബ്ദുൽ ഖാദർ ഫൈസി, കെ. അബ്ദുല്ല ഫൈസി തൂത (വൈസ് പ്രസിഡൻറ്), അസൈനാർ മൗലവി (ജന. സെക്രട്ടറി), അൽത്വാഫ് മൗലവി വാഴേങ്കട, എ.ടി.എ. ബക്കർ മൗലവി (ജോ. സെക്രട്ടറി), എൻ.പി. കുഞ്ഞഹമ്മദ് ഹാജി തൂത (ട്രഷറർ), സി.എച്ച്. ഉമർ മൗലവി (പരീക്ഷ ബോർഡ് ചെയർമാൻ), മൊയ്തീൻകുട്ടി മൗലവി, ബഷീർ മൗലവി (വൈസ് ചെയർമാൻ), നൗഫൽ അൻവരി (എസ്.ബി.വി കൺവീനർ) മുഫത്തിശ് റഷീദ് ഫൈസി പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു. മരക്കാർ മുസ്ലിയാർ, ശറഫുദ്ദീൻ തങ്ങൾ, മുദരിബ് സിദ്ദീഖ് ഫൈസി ഏലംകുളം, ശമീർ ഫൈസി ഒടമല എന്നിവർ സംസാരിച്ചു. വിജയികളെ പ്രഖ്യാപിച്ചു കരിങ്കല്ലത്താണി: തൂത പാറൽ ദാറുൽ ഉലൂം വാഫി കാമ്പസ് വിദ്യാർഥി സംഘടന അൽമിറാസ് സ്റ്റുഡൻറ്സ് അസോസിയേഷൻ സംഘടിപ്പിച്ച അഖില കേരള പ്രബന്ധ രചന മത്സരഫലം പ്രഖ്യാപിച്ചു. ഇ.പി. സാബിത് ഹുദവി പൂനത്ത് ഒന്നാം സ്ഥാനവും മുഹമ്മദ് ത്വയ്യിബ്. എ. കാടപ്പടി രണ്ടാം സ്ഥാനവും അബ്ദുല്ല എം.പി ചെമ്പ്ര മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് കാഷ്ൈപ്രസും സർട്ടിഫിക്കറ്റും േട്രാഫിയും സമ്മാനിക്കും. 'സകാത്; മാറേണ്ട മനോഭാവങ്ങൾ' വിഷയത്തിലാണ് മത്സരം സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.