വാർഡിനോട്​ വിവേചനം: പ്രക്ഷോഭം സംഘടിപ്പിച്ചു

പൂക്കോട്ടൂർ: മൂന്നാം വാർഡിനോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ വിവേചനത്തിനെതിരെ വാർഡ് മെംബർ അജിതയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചു. പ്രതിഷേധക്കാർ പഞ്ചായത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും കവാടത്തിൽ പൊലീസ് തടഞ്ഞത് ചെറിയ സംഘർഷത്തിന് വഴിവെച്ചു. പ്രതിഷേധക്കാരുമായി പൊലീസ് നടത്തിയ ചർച്ചക്കുശേഷം പഞ്ചായത്തിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം സി.പി.എം പൂക്കോട്ടൂർ ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി. വിജയൻ, കെ.പി. ഷഫീഖ്, മുക്കൻ അബ്ദുറസാഖ് എന്നിവർ സംസാരിച്ചു. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വാർഡ് മെംബറും സമരക്കാരും ചേർന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. അനുകൂലമായ തീരുമാനം ഉണ്ടാകുന്നതുവരെ സമര നടപടികളുമായി മുന്നോട്ടുപോകുമെന്നും തദ്ദേശ ഭരണ മന്ത്രിയെ നേരിൽ കണ്ട് വിഷയങ്ങൾ ധരിപ്പിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. എൻ.എം. മഷ്ഹൂദ് സ്വാഗതവും മുസ്ഫർ നന്ദിയും പറഞ്ഞു. വള്ളുവമ്പ്രത്ത് വീണ്ടും മോഷണശ്രമം വള്ളുവമ്പ്രം: രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം വള്ളുവമ്പ്രത്ത് വീണ്ടും തസ്കരൻമാർ വിലസുന്നു. രണ്ട് ദിവസത്തിനിടെ അഞ്ച് വീടുകളിലാണ് മോഷണശ്രമം നടന്നത്. മഞ്ചേരി പൊലീസ് രാത്രി പട്രോളിങ് ശക്തമാക്കിയതിനിടെയാണ് കഴിഞ്ഞദിവസം മോഷ്ടാക്കൾ രണ്ട് വീടുകളുടെ പൂട്ട് തകർത്തത്. ആൾത്താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണ ശ്രമം നടക്കുന്നത്. 15 ദിവസം മുമ്പ് പ്രദേശത്തെ ഒരു കോഴിക്കടയിൽനിന്ന് നിരവധി കോഴികളും മറ്റൊരു വീട്ടിൽനിന്ന് മൂന്ന് ആടുകളും കളവുപോയിരുന്നു. ഇതി​െൻറ അന്വേഷണം നടക്കുന്നതിനിടെ വീണ്ടും മോഷണ ശ്രമം നടന്നത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.