'എം.ഇ.എസ് ഗേഹം': ശിലാസ്ഥാപനം നാളെ എടവണ്ണയിൽ

മലപ്പുറം: സാമൂഹികക്ഷേമ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതി​െൻറ ഭാഗമായി ജില്ലയിലെ ഏഴ് താലൂക്കിലും പാവപ്പെട്ടവർക്ക് വീട് നിർമിച്ചുനൽകുമെന്ന് എം.ഇ.എസ് ഭാരവാഹികൾ അറിയിച്ചു. 'എം.ഇ.എസ് ഗേഹം' ശിലാസ്ഥാപനം വ്യാഴാഴ്ച വൈകീട്ട് നാലിന് എടവണ്ണയിൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബ നിർവഹിക്കും. പി.കെ. ബഷീർ എം.എൽ.എ മുഖ്യാതിഥിയാവും. വാർത്തസമ്മേളനത്തിൽ ഉമ്മർ തയ്യിൽ, ഒ.സി. സലാഹുദ്ദീൻ, ടി.വി. അബ്ദുറഹ്മാൻ കുട്ടി, നൗഷാദ് എടവണ്ണ, എ. അൻവർഷ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.