ബൈക്കിൽ പാൻമസാല എത്തിക്കുന്നതിനിടെ യുവാവ് പിടിയിൽ

വണ്ടൂർ: നിരോധിത പാൻമസാലകൾ ബൈക്ക് വഴി ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നയാൾ വണ്ടൂരിൽ അറസ്റ്റിലായി. കരുണാലയപ്പടി സ്വദേശി ചീരാൻതൊടി അബ്ദുൽ റഹ്‌മാൻ (45) ആണ് പിടിയിലായത്. ഫോണിൽ ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് നേരിട്ട് പാൻമസാലകൾ എത്തിച്ച് നൽകുന്നതാണ് ഇയാളുടെ രീതി. ചരക്ക് സേവനനികുതി നിലവിൽ വന്നതോടെ വിപണിയിൽ സിഗരറ്റ് ഉൽപ്പന്നങ്ങൾക്കുണ്ടായ ലഭ്യതക്കുറവ് മുതലെടുത്താണ് ഹാൻസ് ഉൾപ്പെെടയുള്ള നിരോധിത പാൻമസാലകളുടെ വിൽപന സജീവമായത്. ഗുഡല്ലൂരിൽനിന്ന് പച്ചക്കറി ലോറിയിൽ ഒളിപ്പിച്ചാണ് ഇയാൾ സാധനം എത്തിക്കുന്നത്. പാക്കറ്റ് ഒന്നിന് 40 മുതൽ 100 രൂപ വരെ ഈടാക്കുന്നുണ്ട്. ഫോണിൽ ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്തേക്ക് പാക്കറ്റുകൾ എത്തിച്ച് നൽകും. ഇയാളുടെ ഉപഭോക്താക്കളിൽ അധികവും സ്‌കൂൾ, കോളജ് വിദ്യാർഥികളാണ്. കഴിഞ്ഞ ദിവസം വിദ്യാർഥിയിൽ നിന്ന് ഹാൻസ് പാക്കറ്റ് കണ്ടെത്തിയതിനെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് ഇയാൾ പൊലീസി‍​െൻറ വലയിലാകുന്നത്. ആവശ്യക്കാരെന്ന വ്യാജേന ബന്ധപ്പെട്ട പൊലീസുകാർക്ക് ഇയാൾ ബൈക്കിൽ പാക്കറ്റ് എത്തിച്ച് നൽകുകയും ൈകയോടെ പിടികൂടുകയുമായിരുന്നു. ഇയാളുടെ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോൺ വിളികൾ ഉൾപ്പെടെയുള്ളവ നിരീക്ഷിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് എസ്.ഐ പി. ചന്ദ്രൻ പറഞ്ഞു. അന്വേഷണത്തിന് സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ് ചാക്കോ, കൃഷ്ണകുമാർ, മനോജ്, രഞ്ജിത്ത്, സവാദ്, മോഹിനി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.