ചൈന ഇന്ത്യക്ക്​ ഭീഷണി –ഉപ സൈനിക മേധാവി

ചൈന ഇന്ത്യക്ക് ഭീഷണി –ഉപ സൈനിക മേധാവി ന്യൂഡൽഹി: ഇന്ത്യയുടെ അയൽപ്രദേശങ്ങളിൽ ആസൂത്രിതമായി സ്വാധീനം ഉറപ്പിക്കുന്നതിലൂടെ ചൈന ഭാവിയിൽ കനത്ത ഭീഷണിയാകുമെന്ന് ഉപ സൈനിക മേധാവി ലഫ്റ്റനൻറ് ജനറൽ ശരത് ചന്ദ്. ''വലിയ ഭൂപ്രദേശവും വൻതോതിൽ വിഭവങ്ങളും വലിയ സൈന്യവും അവർക്കുണ്ട്. ഹിമാലയപർവതം നടുക്കുണ്ടെങ്കിലും വരുംവർഷങ്ങളിൽ ചൈന നമുക്ക് കടുത്ത ഭീഷണിയായി മാറും'' –സൈന്യവുമായി ബന്ധപ്പെട്ട സെമിനാറിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യയേക്കാള്‍ ഉയര്‍ന്ന സാമ്പത്തികശക്തിയായ ചൈന ഹിമാലയന്‍ മേഖലയില്‍ സ്വാധീനശക്തി വര്‍ധിപ്പിക്കുകയാണ്. സൈനികരംഗത്തെ ആധുനീകരണത്തിലൂടെ ചൈന മുന്നേറുകയാണ്. അവരുടെ ചെലവി​െൻറ നല്ലൊരു ഭാഗം പ്രതിരോധ മേഖലയിലാണ്. അമേരിക്കയോട് കിടപിടിക്കാനാണ് അവരുടെ നീക്കം. പാകിസ്താൻ താരതമ്യേന ചെറിയ രാജ്യവും ചെറിയ സാമ്പത്തികശക്തിയുമാണെങ്കിലും ഇന്ത്യയുമായി നേരിട്ടുള്ള യുദ്ധത്തിന് പകരം പരോക്ഷ യുദ്ധമാണ് നടത്തുന്നത്. പാകിസ്താൻ ചൈനയുടെ നല്ല സുഹൃത്താണ് –ശരത് ചന്ദ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.