റോഡരികിലെ കുളം മറച്ച ചെടികൾ അപകടഭീഷണി

ഷൊർണൂർ: റോഡരികിലെ കുളം മറച്ച് ചെടികൾ അപകടഭീഷണി ഉയർത്തുന്നു. കൊപ്പം-വാണിയംകുളം റോഡിൽ വേമ്പലത്ത് പാടം കോട്ടക്ക് സമീപമാണ് റോഡരികിലെ കുളം കാണാത്ത തരത്തിൽ ചെടികൾ വളർന്നത്. വീതികുറഞ്ഞ റോഡി​െൻറ ടാർ ഭാഗം കഴിഞ്ഞാൽ നീളത്തിലുള്ള കുളമാണ്. ഇതിനിടക്ക് വളർന്ന് നിൽക്കുന്ന ചെടികൾ കാരണം കുളം കാണാത്തത് അപകടഭീതി ഉയർത്തുന്നു. പാടത്തേക്കിറങ്ങുന്ന ഭാഗത്തെ രണ്ട് തിരിവുകൾക്ക് അരികെയുള്ള കുളം വേനൽക്കാലത്ത്തന്നെ ഭീഷണിയാണ്. വക്കിടിഞ്ഞത് കാരണം ടാർ ഭാഗത്തുനിന്ന് വാഹനമിറങ്ങിയാൽ കുളത്തിലേക്ക് മറിയുമെന്ന സ്ഥിതിയാണുള്ളത്. വലിയ ബസുകളടക്കം സർവിസ് നടത്തുന്ന ഈ റൂട്ടിൽ ഇത്തരത്തിൽ പലയിടത്തും അപകടഭീഷണി ഉയർത്തുന്ന സ്ഥലങ്ങളുണ്ട്. നേരേത്ത ഇവിടെനിന്ന് അര കിലോമീറ്റർ ദൂരെയുള്ള ഭാഗത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സംഭവത്തിന് ശേഷം റോഡിന് വീതികൂട്ടാനുള്ള പദ്ധതിയിട്ടിരുന്നു. എന്നാലത് നാമമാത്രമായ സ്ഥലങ്ങളിലൊതുക്കി. അപായസൂചന ബോർഡ് പോലും ഇവിടെ സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.