ഇരിമ്പിളിയം പഞ്ചായത്ത് മിനി സ്​റ്റേഡിയം റോഡ് ശോചനീയാവസ്ഥക്ക് പരിഹാരമായില്ല

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം റോഡി​െൻറ ശോചനീയാവസ്ഥക്ക് പരിഹാരമായില്ല. തൂതപ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന കുറ്റിപ്പുറം ബ്ലോക്കിലെ ഏക മിനി സ്റ്റേഡിയത്തിലേക്കുള്ള റോഡ് കാൽനടക്ക് പോലും പറ്റാത്ത അവസ്ഥയിലാണ്. സ്റ്റേഡിയം നവീകരണത്തി​െൻറ പേരിൽ ലക്ഷങ്ങൾ ചെലവഴിക്കുമ്പോഴും റോഡ് നിർമിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. 1989 ജനുവരി ആറിന് അന്നത്തെ പഞ്ചായത്ത് പ്രസിഡൻറായിരുന്ന ഡോ. പി.എ. അബ്ദുറഹീമാണ് സ്റ്റേഡിയത്തിന് തറക്കല്ലിട്ടത്. ചുറ്റുമതിലും ഓപൺ സ്റ്റേജും ദിവസങ്ങൾകൊണ്ട് നിർമിച്ചു. മന്ത്രിയായിരുന്ന ടി.കെ. ഹംസ ജനുവരി 29ന് ഉദ്ഘാടനം ചെയ്തു. എന്നാൽ നിർമിച്ച് മൂന്ന് പതിറ്റാണ്ട് ആകുമ്പോഴും ഇവിടേക്കൊരു റോഡ് സ്വപ്നമായി അവശേഷിക്കുകയാണ്. ഇരിമ്പിളിയം അങ്ങാടിയിൽ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള ഏക റോഡി​െൻറ ഒരു കിലോമീറ്ററിലധികം ഭാഗം തകർന്നിരിക്കുകയാണ്. ഉഴുതുമറിച്ച പാടം പോലെയാണ് റോഡ്. ഇപ്പോൾ വാഹനങ്ങൾക്കും കാൽനടയാത്രികർക്കും ഇതുവഴി പോകാൻ കഴിയില്ല. ഇതുമൂലം സ്റ്റേഡിയം ഉപയോഗിക്കാതെ ചുറ്റും കാട് നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി. പഞ്ചായത്തി​െൻറയും വേൾഡ് ബാങ്കി​െൻറയുമടക്കം 24 ലക്ഷം രൂപ വിവിധ പദ്ധതികൾക്കായി അനുവദിച്ചു. ഒരു കുഴപ്പവുമില്ലാതിരുന്ന സ്റ്റേഡിയം മണ്ണിട്ട് ഉയർത്തുകയാണ് ചെയ്തത്. ഒമ്പത് ലക്ഷം രൂപ ചെലവഴിച്ച മതിൽ നിർമാണം പാതിവഴിയിലാണ്. കരാറുകാർക്കല്ലാതെ കായിക താരങ്ങൾക്ക് ഗുണമുള്ള പ്രവൃത്തികൾ വർഷങ്ങളായി ഇവിടെ നടക്കുന്നില്ല. മുൻകാലങ്ങളിൽ ക്ലബ് ഫുട്ബാൾ, ക്രിക്കറ്റ്, കബടി മത്സരങ്ങൾ, സ്കൂൾ കായിക മേളകൾ, കേരളോത്സവ കായിക മത്സരങ്ങൾ എന്നിവ ഇവിടെ നടന്നിരുന്നു. എന്നാൽ റോഡ് യാത്രായോഗ്യമല്ലാതായതോടെ എല്ലാവരും ഇവിടം ഉപേക്ഷിച്ചു. ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള റോഡ് ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കാൻ ഫണ്ട് അനുവദിക്കുവാൻ അധികൃതർ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ്‌ കായിക പ്രേമികൾ CAPTION Tir w4 Road, Tir w4 Road ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിലേക്കുള്ള തകർന്ന റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.