അബ്​ദുറഹ്​മാൻ

മമ്പാട്: തോട്ടിൻറക്കര കാമ്പ്രത്ത് (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അസൈനാർ, റഷീദ്, സൽമത്ത്, ഹൈറുന്നിസ, സക്കീന. മരുമക്കൾ: ജസീന, ഷെറീന, നൗഫൽ, , മുഹമ്മദാലി. **പടം ടാങ്കർ ലോറിയും ബസും കൂട്ടിയിടിച്ച് ബസ് യാത്രികൻ മരിച്ചു നാലുപേർക്ക് പരിക്ക് അപകടം എടരിക്കോട് പാലച്ചിറമാടിൽ കോട്ടക്കൽ: ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട ടാങ്കർ ലോറി സ്വകാര്യ ബസിലിടിച്ച് മധ്യവസ്കൻ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ദേശീയപാത എടരിക്കോടിന് സമീപം പാലച്ചിറമാട് ഇറക്കത്തിലാണ് അപകടം. ബസ് യാത്രികനായ കോട്ടക്കൽ സൂപ്പി ബസാർ സ്വദേശി വൈലിശ്ശേരി അബൂബക്കറാണ് (58) മരിച്ചത്. പാങ്ങ് സ്വദേശി അലീമ (65), ചെമ്മാട് അയ്യംപള്ളി സഫിയ (50), വെന്നിയൂർ ഇല്ലിക്കൽ ആയിഷ (58), വാളക്കുളം പഴയകത്ത് ഷഫീഖ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ചെമ്മാട് ഭാഗത്തേക്ക് വന്ന ബസി​െൻറ വലത് വശത്തിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ഗുരുതര പരിക്കേറ്റ അബൂബക്കറിെന ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഏഴരയോടെ മരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് മൂന്നിനാണ് അപകടം. ഇറക്കം ഇറങ്ങുന്നതിനിടെ പെട്രോളുമായി വന്ന ടാങ്കറി​െൻറ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. തിരൂരിൽനിന്ന് അഗ്നിശമന സേന, പൊലീസ് എന്നിവരെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പരിക്കേറ്റവർ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൂലിപ്പണിക്കാരനാണ് അബൂബക്കർ. ഭാര്യ: സൈനബ. മക്കൾ: സുബൈർ, ബഷീർ, മുഹമ്മദ് ഫഹദ്, സുബൈദ, നബീസ, മുദീർ. മരുമകൾ: ഫർഹീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിനുശേഷം ചങ്കുവെട്ടിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. പടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.