must

ദലിത് കോളനി ആക്രമിച്ച് യുവാവിെന അടിച്ചുകൊന്നു എ.എം. അഹമ്മദ് ഷാ ചെന്നൈ: കാമുകിയെ കാണാനെത്തിയയാളെ തടഞ്ഞതിനെത്തുടർന്ന് ദലിത് കോളനി അടിച്ചുതകർത്ത് യുവാവിനെ തട്ടിക്കൊണ്ടുേപായി അടിച്ചുകൊന്നു. തിരുവണ്ണാമൈല ജില്ലയിൽ പെരുംപുളിപ്പക്കം ഗ്രാമത്തിലെ മാധവ​െൻറ മകൻ എം. വെങ്കടേശനാണ്(30) കൊല്ലപ്പെട്ടത്. വെങ്കടേശ​െൻറ സഹോദരൻ ആദി കേശവൻ (21), ഗണപതി, ദയാലൻ, വിജയ്രാജ് എന്നിവരുടെ കൈകാലുകൾ അടിച്ചൊടിച്ചു. പരിക്കേറ്റ സ്ത്രീകളും കുട്ടികളും വയോധികരും അടങ്ങിയ നാൽപതോളം ദലിതർ തിരുവണ്ണാമലൈയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയാണ് വണ്ണിയാർ സമുദായത്തിൽപെട്ട നാൽപതോളം യുവാക്കൾ സായുധരായി കോളനി വളഞ്ഞ് വീടുകളിൽ കയറി ആക്രമണം നടത്തിയത്. വണ്ണിയാർ സമുദായാംഗമായ യുവാവ് കാമുകിയായ ദലിത് യുവതിെയ കാണാൻ സുഹൃത്തുക്കേളാടൊപ്പം ദലിത് കോളനിക്ക് സമീപം തമ്പടിച്ചത് കോളനിവാസികൾ ചോദ്യം ചെയ്യുകയും ഒരാളെ പിടികൂടി പൊലീസിലേൽപിക്കുകയും ചെയ്തിരുന്നു. രക്ഷപ്പെട്ട മറ്റു യുവാക്കൾ തങ്ങളുടെ ഗ്രാമത്തിലെത്തി, സുഹൃത്തിനെ ദലിത് കോളനിയിൽ തടഞ്ഞുവെച്ചതായി തെറ്റിദ്ധരിപ്പിച്ചു. രോഷാകുലരായ സംഘം ഞായറാഴ്ച വൈകീട്ട് 7.30ഒാടെ കോളനി ആക്രമിക്കുകയായിരുന്നു. വീടുകളും കടകളും വാഹനങ്ങളും തല്ലിത്തകർത്തു. രക്ഷപ്പെടാൻ ശ്രമിച്ചവരെ പുറത്ത് കാവൽ നിന്നവർ ആക്രമിച്ചു. യുവതിയുടെ അടുത്ത ബന്ധുക്കളായ വെങ്കടേശനെയും സഹോദരൻ ആദി കേശവനെയും തട്ടിക്കൊണ്ടുപോയി സമീപത്തെ മണക്കൽ ജങ്ഷനിൽ കെട്ടിയിട്ട് ദണ്ഡുകൾകൊണ്ട് മർദിച്ച് അവശരാക്കി. സംഭവമറിഞ്ഞെത്തിയ പൊലീസാണ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്. ശരീരമാസകലം അസ്ഥികൾ പൊട്ടിയ വെങ്കടേശെന ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിലും തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിലും എത്തിച്ചു. എന്നാൽ, തിങ്കളാഴ്ച പുലർച്ച മൂേന്നാടെ മരിച്ചതായി തിരുവണ്ണാമലൈ ആർ.ഡി.ഒ പി. കിരുബാന്തമൻ അറിയിച്ചു. യുവാവി​െൻറ മരണത്തെുടർന്ന് പെരുംപുളിപ്പക്കത്തെ ദലിത്സമുദായക്കാർ ചെയ്യാർ-കാഞ്ചീപുരം റോഡ് ഉപരോധിച്ചു. കോളനിയിൽ ആക്രമണത്തിന് നേതൃത്വം നൽകിയ ഒമ്പതുപേരെ അറസ്റ്റ് ചെയ്തതായി തിരുവണ്ണാമലൈ എസ്.പി ആർ. പൊന്നി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.