മിനിമം വേതനം 20000 രൂപയാക്കണം^ ഗ്യാസ് ഏജൻസി തൊഴിലാളി യൂനിയൻ

മിനിമം വേതനം 20000 രൂപയാക്കണം- ഗ്യാസ് ഏജൻസി തൊഴിലാളി യൂനിയൻ വണ്ടൂർ: ഗ്യാസ് ഏജൻസി തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ജില്ലാ കൺവെൻഷൻ വണ്ടൂരിൽ നടന്നു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം എം. മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു. ഗ്യാസ് വിതരണ രംഗത്തെ തൊഴിലാളികൾക്ക് മിനിമം വേതനം 20000 രൂപയാക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് ബാലകൃഷ്ണൻ ചുള്ളിയത്ത് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻകുട്ടി, സമ്മദ് താനാളൂർ, കെ.ടി. മുഹമ്മദലി, ടി.കെ. ബഷീർ, മുരടൻ കൊലവൻ എന്നിവർ സംസാരിച്ചു. 'രാമനുണ്ണിക്കെതിരായ ഭീഷണി െചറുത്ത് തോൽപ്പിക്കണം' മലപ്പുറം: എഴുത്തുകാരൻ കെ.പി. രാമനുണ്ണിക്കെതിരായ ഭീഷണി ഇസ്ലാമിനെ അവഹോളിക്കാനുള്ള ഗൂഢനീക്കമാണെന്ന് എസ്.വൈ.എസ്.ജില്ല കമ്മിറ്റി. ഇത് പൊതുസമൂഹം ഒറ്റക്കെട്ടായി എതിർത്ത് തോൽപ്പിക്കണം. ഇതിന് പിന്നിലുള്ള ശക്തികളെ പുറത്തുകൊണ്ടുവരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സീതിക്കോയ തങ്ങൾ പൊന്നാനി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അസൈനാർ സഖാഫി കുട്ടശ്ശേരി, ഇ.കെ. മുഹമ്മദ്കോയ സഖാഫി, എം. അബൂബക്കർ പടിക്കൽ, കെ. ജമാൽ കരുളായി, അലവി പുതുപ്പറമ്പ്, ബഷീർ ചെല്ലക്കൊടി, ബശീർ പറവന്നൂർ, അബ്ദുറഹീം കരുവള്ളി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.