'റേഷൻ കാർഡ്: അപാകത പരിഹരിക്കണം'

അരീക്കോട്: കാവനൂർ ഗ്രാമപഞ്ചായത്തിലെ റേഷൻ കാർഡ് വിതരണത്തിൽ വന്ന അപാകത പരിഹരിക്കണമെന്ന് ഇരിവേറ്റി മേഖല കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ആഗസ്റ്റ് പത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പങ്കെടുപ്പിച്ച് ഇന്ദിര ജന്മശതാബ്ദി കുടുംബയോഗം നടത്താനും യോഗം തീരുമാനിച്ചു. കാവനൂർ പഞ്ചായത്തംഗം കെ. മുഹമ്മദ് ശരീഫ്, കോപ്പിലാൻ മുഹമ്മദ്, കവണഞ്ചേരി അബ്ദുല്ല, പി. രാജീവ്, അസീസ് പറമ്പാടൻ, എം.കെ. ജാഫർ, എം. അലവിക്കുട്ടി, എം.കെ. ഉമർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.