അമരമ്പലം സൗത്ത്‌ ശിവക്ഷേത്രത്തില്‍ പിതൃസ്മരണയില്‍ കര്‍ക്കടക വാവുബലി

പൂക്കോട്ടുംപാടം: പിതൃമോക്ഷ പ്രാപ്തിക്ക് തിലോദകമര്‍പ്പിച്ച് വിശ്വാസികള്‍ കര്‍ക്കടക വാവ് ദിനത്തില്‍ ബലിതര്‍പ്പണം നടത്തി. ആയിരക്കണക്കിന് വിശ്വാസികളാണ് മലയോരമേഖലയിലെ പ്രധാന പിതൃതര്‍പ്പണ കേന്ദ്രമായ അമരമ്പലം സൗത്ത്‌ ശിവക്ഷേത്രത്തിലെത്തിയത്. ഐതിഹ്യ പ്രാധാന്യമുള്ള ഈ ക്ഷേത്രത്തില്‍ പുലര്‍ച്ച മൂന്നിന് ആരംഭിച്ച ചടങ്ങുകള്‍ രാവിലെ ഒമ്പതരയോടെ സമാപിച്ചു. നാടി‍​െൻറ വിവിധ പ്രദേശങ്ങളില്‍നിന്നായി നാലായിരത്തോളം പേര്‍ പിതൃപുണ്യം തേടി. ക്ഷേത്രത്തിന് സമീപത്തെ കുതിരപ്പുഴ കടവില്‍ 200 പേര്‍ക്ക് കര്‍മങ്ങള്‍ ചെയ്യാവുന്ന രണ്ട് വിഭാഗങ്ങളായാണ് സംഘാടകര്‍ പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നത്. തര്‍പ്പണ ചടങ്ങുകള്‍ക്ക് മംഗലംപറ്റ രാധാകൃഷ്ണന്‍ നമ്പീശന്‍, അരയൂര്‍ ശിവകുമാര്‍ നമ്പീശന്‍ എന്നിവരും വിശേഷ പൂജകള്‍ക്ക് മേല്‍ശാന്തി വി.എം. വിജയകുമാര്‍ എമ്പ്രാന്തിരിയും കാര്‍മികത്വം വഹിച്ചു. ഭക്തര്‍ക്ക്‌ പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു. പൂക്കോട്ടുംപാടം പൊലീസ്, നിലമ്പൂര്‍ അഗ്നിശമന സേന, ക്ഷേത്രം കര്‍മസമിതി എന്നിവയുടെ സഹായത്തോടെ കടവുകളില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഭാരവാഹികളായ കെ.ടി. ശ്രീനിവാസന്‍, സുരേഷ് കൈപ്രം, വി.പി. സുബ്രഹ്മണ്യന്‍, എ. രവീന്ദ്രന്‍, കെ.വി. രാജേഷ് കുമാര്‍, എം. വാസുദേവന്‍, കെ. രാജന്‍, വി. രാധാകൃഷ്ണന്‍, മാതൃസമിതി ഭാരവാഹികളായ എ. രമണി, ഉമാദേവി, കെ. ലീല, വി. ശോഭന, തിലകമണി, ഷീബ എന്നിവര്‍ നേതൃത്വം നല്‍കി. ഫോട്ടോ: അമരമ്പലം സൗത്ത് ശിവക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണ ചടങ്ങ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.