പൊന്നാനിപ്പുഴ മലിനീകരണം: തിരൂർ നഗരസഭ സെക്രട്ടറിക്ക്​ അറസ്​റ്റ്​ വാറൻറ്​

തിരൂർ: തിരൂർ-പൊന്നാനിപ്പുഴ മലിനീകരണവുമായി ബന്ധപ്പെട്ട കേസിൽ ഹാജരാകാതിരുന്നതിന് തിരൂർ നഗരസഭ സെക്രട്ടറിക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണലി​െൻറ അറസ്റ്റ് വാറൻറ്. 31ന് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ തിരൂർ സി.ഐക്കാണ് നിർദേശം. തിരൂരിലെ എരഞ്ഞിക്കാട്ട് അലവിക്കുട്ടി നൽകിയ പരാതിയിലാണ് നടപടി. സംസ്ഥാന സർക്കാർ, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവയെ എതിർകക്ഷികളാക്കി ഫയൽ ചെയ്തിട്ടുള്ള കേസിൽ ആറാമത്തെ എതിർ കക്ഷിയാണ് തിരൂർ നഗരസഭ സെക്രട്ടറി. പൊന്നാനിപ്പുഴയിലേക്ക് നഗരസഭ മാർക്കറ്റിലെ മലിനജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച് ഹാജരായി വിശദീകരണം നൽകാഞ്ഞതിനാലാണ് വാറൻറ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.