കാളികാവ് മൃഗാശുപത്രി കെട്ടിട നിര്‍മാണം പാതിവഴിയില്‍

പണി പൂര്‍ത്തിയായതായി വ്യാജ രേഖകളുണ്ടാക്കി കരാറുകാരന്‍ മുങ്ങി കാളികാവ്: മൃഗാശുപത്രി നവീകരണം പാതിവഴില്‍ മടുങ്ങിക്കിടക്കുന്നു. കാളികാവ് മൃഗാശുപത്രിക്കുവേണ്ടി നിലവിലുണ്ടായിരുന്ന കെട്ടിടത്തിന് മുകളിലെ നിര്‍മാണ പ്രവൃത്തിയാണ് പാതിവഴിയിലിട്ട് കരാറുകാരന്‍ മുങ്ങിയത്. പദ്ധതി പ്രകാരം കെട്ടിടം പണി പൂര്‍ത്തിയായതായി വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയത് വിവാദമായതോടെ നിര്‍മാണവും നിലക്കുകയായിരുന്നു. വണ്ടൂരിലെ ആഗ്രോ ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷനായിരുന്നു കാളികാവ് മൃഗാശുപത്രിയുടെ നവീകരണ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയത്. മൃഗാശുപത്രിയുടെ നവീകരണത്തോടൊപ്പം അടക്കാകുണ്ട് സ്‌കൂള്‍കുന്ന് കുടിവെള്ള പദ്ധതി, അംഗൻവാടികളിലെ കിണറുകള്‍ക്ക് ഇരുമ്പ് വല സ്ഥാപിക്കല്‍ തുടങ്ങിയ നിരവധി പ്രവൃത്തികളാണ് കാര്‍ഷിക വ്യവസായ കേന്ദ്രം ഏറ്റെടുത്ത് നടത്തിയത്. എന്നാല്‍, എല്ലാ പ്രവൃത്തികളും പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. 2008ല്‍ പണി പൂര്‍ത്തീകരിച്ചതായി പഞ്ചായത്ത് അധികൃതര്‍ക്ക് കത്ത് നല്‍കിയത് വിവാദമായിരുന്നു. ഗ്രാമപഞ്ചായത്ത് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് പണി പൂര്‍ത്തീകരിച്ചതായി രേഖകളും കൈവശപ്പെടുത്തിയിരുന്നു. പരാതി ഉയര്‍ന്നതോടെ നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. പൂര്‍ത്തീകരിക്കാത്ത പദ്ധതികളുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നതായി അധികൃതര്‍ക്ക് നാട്ടുകാര്‍ പരാതിയും നല്‍കിയിരുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട് ഇപ്പോഴും ഹൈകോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഒമ്പത് വര്‍ഷത്തോളമായി പണി പൂര്‍ത്തീകരിക്കാതെ തട്ടിപ്പ് നടത്തി മുങ്ങിയതി​െൻറ സ്മാരകമായി മാറിയിരിക്കുയാണ് മൃഗാശുപത്രി കെട്ടിടം. പൂര്‍ത്തീകരിക്കാത്ത കെട്ടിടത്തി​െൻറ മുകള്‍ ഭാഗം മഴക്കാലമായതോടെ കൊതുകുകളുടെ താവളമായിരിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നു. പടം- നവീകരണം നിലച്ച കാളികാവ് മൃഗാശുപത്രി കെട്ടിടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.