ഖുർആൻ സ്​റ്റഡി സെൻറർ പരീക്ഷഫലം പ്രഖ്യാപിച്ചു

പാലക്കാട്: ഖുർആൻ സ്റ്റഡി സ​െൻറർ വാർഷിക പരീക്ഷയുടെ ജില്ലതല ഫലങ്ങൾ പ്രഖ്യാപിച്ചു. പ്രിലിമിനറി ഒന്നാം വർഷം: അയിഷാബി എ. കോയ (കാരക്കാട്), എം.എ. ഫഹീമ (ഒറ്റപ്പാലം), എം.എ. ഫർഹാൻ (ഒറ്റപ്പാലം) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ നേടി. പ്രിലിമിനറി രണ്ടാം വർഷം: ആബിദ മുഹമ്മദ് ബഷീർ (വരോട്), പി. സുബൈദ (പേഴുംകര), എച്ച്. അസ്മ (ഒറ്റപ്പാലം) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. പ്രൈമറി മൂന്നാം വർഷം: വി. ഷഹീറ (വല്ലപ്പുഴ), സി.കെ. സൈഫുന്നിസ (വല്ലപ്പുഴ), പി.കെ. നജ്മ (ഒതളൂർ) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. പ്രൈമറി നാലാം വർഷം: സി.ടി. ഷക്കീല (ചെർപ്പുളശ്ശേരി), പി.കെ. ആരിഫ (ചെർപ്പുളശ്ശേരി), റസിയ മുഹമ്മദ് (പടിഞ്ഞാറങ്ങാടി) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. സെക്കൻഡറി രണ്ടാം വർഷം: ഇ.കെ. സഹ്ല (കൊടുമുണ്ട), സി.എം. ആബിദ (നടുവട്ടം), ടി. റുഖിയ (കിഴായൂർ) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. 'ഇസ്ലാമിക സമൂഹം' വകുപ്പ് കൺവീനർ മുസ്തഫ മാസ്റ്റർ, ഖുർആൻ സ്റ്റഡി സ​െൻറർ ജില്ല കോഓഡിനേറ്റർ കെ.എം. ഇബ്രാഹീം എന്നിവരാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷ പ്രവർത്തനങ്ങൾക്ക് സ്വഫിയ്യ ശറഫിയ്യ, ബഷീർ ഹസൻ നദ്വി, നൗഷാദ് മുഹ്യുദ്ദീൻ, മുഹമ്മദലി മാസ്റ്റർ, അബ്ദുസ്സലാം മൗലവി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.