കലാപങ്ങളില്‍ പങ്കാളികളായവരാണ് രാജ്യം ഭരിക്കുന്നത് ^റാണ അയ്യൂബ്

കലാപങ്ങളില്‍ പങ്കാളികളായവരാണ് രാജ്യം ഭരിക്കുന്നത് -റാണ അയ്യൂബ് തേഞ്ഞിപ്പലം: കലാപങ്ങളില്‍ പങ്കാളികളായവരാണ് രാജ്യം ഭരിക്കുന്നതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബ്. പള്ളിക്കല്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇസ്ലാമിക് ചെയറും സംയുക്തമായി സംഘടിപ്പിച്ച 'ഗുജറാത്ത് കലാപത്തില്‍ മറച്ചുവെക്കപ്പെട്ട യാഥാർഥ്യങ്ങള്‍' പുസ്തക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കലാപത്തില്‍ പങ്കെടുത്തതിന് ജയിലിലടക്കപ്പെട്ട വ്യക്തിയാണ് ഭരണകക്ഷി പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നത്. ന്യൂനപക്ഷ പ്രീണനം എന്നത് ഏറ്റവും വലിയ കളവാണ്. മനഃസാക്ഷിയില്ലാത്ത മനുഷ്യര്‍ക്ക് മാത്രമേ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളിൽ കാഴ്ചക്കാരനാകാന്‍ പറ്റൂ. 14 ശതമാനം മാത്രമുള്ള മുസ്ലിം ജനത ഒരുകാലത്തും രാജ്യത്തിന് ഭീഷണിയല്ലെന്നും റാണ പറഞ്ഞു. പി. അബ്ദുൽ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ദേശീയ സമിതി വൈസ് പ്രസിഡൻറ് അഡ്വ. വി.കെ. ഫൈസല്‍ ബാബു അധ്യക്ഷത വഹിച്ചു. കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, എ. സജീവന്‍, ഡോ. എ.ഐ. റഹ്മത്തുല്ല, കെ.ടി. ഹുസൈന്‍, പ്രഫ. വി.പി. അബ്ദുല്‍ ഹമീദ്, സി. അസീസ്, കെ.പി. മുസ്തഫ തങ്ങള്‍, കെ.ഇ. സിറാജ്, പി. ഷാഫി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.