സാമൂഹിക സുരക്ഷ പെന്‍ഷന്‍ വിതരണം

താനൂര്‍: നഗരസഭയിലെ ഗുണഭോക്താക്കള്‍ക്കുള്ള സാമൂഹിക സുരക്ഷ പെന്‍ഷന്‍ വീട്ടിലെത്തിച്ച് നല്‍കുന്നതി​െൻറ ഉദ്ഘാടനം വി. അബ്ദുറഹ്മാന്‍ എം.എൽ.എ നിര്‍വഹിച്ചു. നഗരസഭയിലെ രണ്ടാം ഡിവിഷനിലാണ് ഭിന്നശേഷിക്കാരന് പെന്‍ഷന്‍ വീട്ടിലെത്തിച്ചത്. തിരൂര്‍ താലൂക്ക് എംപ്ലോയീസ് അസോസിയേഷന്‍ കോ-ഓപറേറ്റിവ് സൊസൈറ്റി മുഖേനയാണ് പെന്‍ഷന്‍ വിതരണം നടത്തുന്നത്. നഗരസഭ വൈസ് ചെയര്‍മാന്‍ സി. മുഹമ്മദ് അഷ്‌റഫ്, നഗരസഭാംഗം പി. ഷീന, സൊസൈറ്റി പ്രസിഡൻറ് വി.കെ. രാജേഷ്, സെക്രട്ടറി ബാബു, ഹൃഷികേശ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.