ഒറ്റപ്പാലം താലൂക്ക് ആശുപത്രി: അന്യാധീനപ്പെട്ട സ്ഥലം തിരിച്ചുപിടിക്കണമെന്ന ആവശ്യത്തിൽ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്

ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയുടെ അന്യാധീനപ്പെട്ട 14 സ​െൻറ് തിരിച്ചുപിടിക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച പരാതിയിൽ അന്വേഷണം നടത്താൻ ലോകായുക്തയുടെ ഉത്തരവ്. സി.പി.എം നേതാവ് പ്രസിഡൻറായ ഒറ്റപ്പാലം ഗ്രൂപ് ഹോസ്പിറ്റൽ സഹകരണ സൊസൈറ്റിയിൽനിന്ന് ഭൂമി ആശുപത്രിക്കു വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ പി.എം.എ. ജലീൽ നൽകിയ പരാതിയിലാണ് ബന്ധപ്പെട്ടവർക്ക് ലോകായുക്ത നോട്ടീസ് അയച്ചത്. ആഗസ്റ്റ് 14ന് തിരുവനന്തപുരത്ത് ഹാജരാകാൻ നിർദേശിക്കുന്ന നോട്ടീസ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, പാലക്കാട് കലക്ടർ, ഒറ്റപ്പാലം നഗരസഭ സെക്രട്ടറി, സൊസൈറ്റി പ്രസിഡൻറ് പി. വിജയൻ എന്നിവർക്ക് നൽകി. പരാതിക്കാരനോടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. സ്ഥലം പതിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് 1987ൽ സൊസൈറ്റി സമർപ്പിച്ച അപേക്ഷ തീർപ്പാകാതെ കിടക്കുകയാണ്. ഇതി​െൻറ അടിസ്ഥാനത്തിൽ സ്ഥലം കൈമാറ്റം ചെയ്യാവുന്ന ഭൂമിയല്ലെന്ന് ചൂണ്ടിക്കാട്ടി മേയ് 25ന് കലക്ടർ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. താലൂക്ക് ആശുപത്രിക്ക് സ്ഥലം വിട്ടുകൊടുക്കാവുന്നതാണെന്ന ശിപാർശയോടെ കലക്ടർ ലാൻഡ് റവന്യൂ കമീഷണർ മുഖേന പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാറിൽനിന്ന് തീരുമാനം വൈകിയപ്പോഴാണ് പി.എം.എ. ജലീൽ ലോകായുക്തയെ സമീപിച്ചത്. ആശുപത്രിയുടെ വികസനപ്രവർത്തനങ്ങൾക്കായി സ്ഥലം വിട്ടുനൽകണമെന്ന സൂപ്രണ്ടി​െൻറ അപേക്ഷയിൽ സർക്കാർ തീരുമാനം ഉണ്ടാകാത്തതും പരാതിയിൽ തീർപ്പുണ്ടാക്കാൻ ഓംബുഡ്സ്മാ​െൻറ നിർദേശമുണ്ടെങ്കിലും നഗരസഭ സെക്രട്ടറി നടപടിയും സ്വീകരിച്ചേക്കില്ലെന്നും പരാതിയിൽ ജലീൽ ചൂണ്ടിക്കാട്ടുന്നു. സ്ഥലം പതിച്ചുകിട്ടാൻ സൊസൈറ്റി നൽകിയ അപേക്ഷയിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും സർക്കാർ തീർപ്പുകൽപ്പിക്കാത്തത് സൊസൈറ്റിയെ സഹായിക്കാനാണെന്ന ആരോപണവും ഉയർന്നിരുന്നു. പത്ത് വർഷത്തോളം സ്വകാര്യവ്യക്തിക്ക് മാർബിൾ സ്ഥാപനം നടത്താൻ സ്ഥലവും ഇതിലെ കെട്ടിടം നൽകിയതും വിവാദമായിരുന്നു. 1992 ജൂലൈ 14ലെ ഹൈകോടതി ഉത്തരവി​െൻറ പിൻബലത്തിലാണ് സൊസൈറ്റിയുടെ കൈവശം സ്ഥലം തുടരുന്നത്. ഭൂമി പതിച്ചു നൽകണമെന്ന അപേക്ഷയിൽ സർക്കാർ തീരുമാനം ഉണ്ടാകുംവരെ ഒഴിപ്പിക്കരുതെന്നാണ് കോടതി നിർദേശം. ഇക്കാരണം കൊണ്ടുതന്നെ മുൻ നഗരസഭ സെക്രട്ടറി ജലീലി​െൻറ പരാതി തള്ളിയിരുന്നു. സ്ഥലം കൈവശമുള്ള സൊസൈറ്റി പ്രവർത്തിക്കാതായിട്ട് വർഷങ്ങളായി. ഇക്കാര്യം ജില്ല കലക്ടർ നൽകിയ റിപ്പോർട്ടിലും പരാമർശിച്ചിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം ലക്ഷ്യമിട്ടാണ് ലോകായുക്ത ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.