ഭാരതപ്പുഴയിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ നടപടി

പൊന്നാനി ലൈറ്റ് ഹൗസ് സംരക്ഷിക്കുന്നതിന് 9.40 ലക്ഷം മലപ്പുറം: ഭാരതപ്പുഴയിലേക്കും സമീപത്തെ ഓടകളിലേക്കും സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും മാലിന്യം തുറന്നു വിടുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ല ദുരന്തനിവാരണ സമിതി ഗ്രാമപഞ്ചായത്തുകൾക്ക് നിർദേശം നൽകി. കുറ്റിപ്പുറം പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ കോളറ ബാക്റ്റീരിയ കണ്ടെത്തുകയും പകർച്ചവ്യാധികൾ വ്യാപകമാകുകയും ചെയ്ത സാഹചര്യത്തിലാണ് ശക്തമായ നടപടിക്ക് നിർദേശം. പ്രദേശത്തെ എല്ലാ കിണറുകളുടെയും വെള്ളത്തി​െൻറ ഗുണമേന്മ പരിശോധിക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി. കടൽക്ഷോഭം മൂലം അപകട ഭീഷണി നേരിടുന്ന പൊന്നാനി ലൈറ്റ് ഹൗസ് സംരക്ഷിക്കുന്നതിന് ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ഫണ്ടിൽനിന്ന് 9.40 ലക്ഷം രൂപ അനുവദിച്ചു. ജില്ല കലക്ടർ അമിത് മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി കലക്ടർ (ഡി.എം) സി. അബ്ദുൽ റഷീദ്, ജില്ല മെഡിക്കൽ ഓഫിസർ ഡോ. സക്കീന, ജില്ല പൊലീസ് മേധാവിയുടെ പ്രതിനിധി എ. േപ്രജിത്, ഫയർ ആൻഡ് റസ്ക്യൂ സർവിസ് മലപ്പുറം അസി. സ്റ്റേഷൻ ഓഫിസർ പി. പ്രദീപ്, പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ പ്രതിനിധി അലി പുതുശ്ശേരി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.