ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ തൊഴില്‍ പരിശീലന ഉദ്ഘാടനം നാളെ

തേഞ്ഞിപ്പലം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ലൈഫ് ലോങ് ലേണിങ് പഠനവിഭാഗവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന തൊഴില്‍ പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടക്കും. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് യൂനിവേഴ്‌സിറ്റി മാനേജ്‌മ​െൻറ് സ്റ്റഡീസ് സെമിനാര്‍ ഹാളില്‍ മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. കോര്‍പറേഷന്‍ പുതുതായി തുടങ്ങുന്ന ഭവന വായ്പ പദ്ധതിയുടെയും ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്കുള്ള വായ്്പ പദ്ധതിയുടെയും പ്രഖ്യാപനവും മന്ത്രി നിർവഹിക്കും. ആദ്യഘട്ടമായി വസ്ത്ര നിർമാണത്തിലാണ് പരിശീലനം. മലപ്പുറം, കോഴിക്കോട് ജില്ലയില്‍പ്പെടുന്ന 60 പേര്‍ക്ക് പരിശീലനം നല്‍കും. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 80 ശതമാനം പേര്‍ക്കും മറ്റ് വിഭാഗത്തില്‍പ്പെട്ട 20 ശതമാനം പേര്‍ക്കുമാണ് ഒരു മാസം ദൈര്‍ഘ്യമുള്ള പരിശീലനത്തില്‍ അവസരം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 1,000 രൂപ സ്െറ്റെപൻഡും ലഭിക്കും. പ്രതിദിനം രണ്ട് ഷിഫ്റ്റിലായി 30 വീതം സ്ത്രീകള്‍ക്കാണ് വസ്ത്ര നിർമാണ മേഖലയിലെ വിദഗ്ധര്‍ പരിശീലനം നല്‍കുക. പരിശീലനം നല്‍കുന്നവര്‍ക്ക് 2,000 രൂപയാണ് ഓണറേറിയം. എം.ഡി വി.കെ. അക്ബര്‍, യൂനിവേഴ്‌സിറ്റി ലൈഫ് ലോങ് ലേണിങ് പഠനവിഭാഗം മേധാവി ഡോ. ഇ.എം. മനോജം, ഫാക്കല്‍റ്റിയംഗം പി.സി. സജിത്ത് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.