പാഴ്വസ്തുക്കൾ ഉപയോഗിച്ച്​​ വാക്വം ക്ലീനറും വാട്ടർ കൂളറും നിർമിച്ച് കൊച്ചു ശാസ്ത്രജ്​ഞൻ

താനൂർ: പാഴ്വസ്തുക്കൾ കൊണ്ട് കൊച്ചു കണ്ടുപിടിത്തങ്ങളുമായി ശ്രദ്ധയാകർഷിക്കുകയാണ് മീനടത്തൂർ ഗവ. ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സ്വാലിഹ്. പ്ലാസ്റ്റിക്ക് കുപ്പികളും കളിപ്പാട്ടത്തിലെ മോട്ടോറും ഉപയോഗിച്ച് നിർമിച്ച വാക്വം ക്ലീനറും ഐസ്ക്രീം ബോക്സ് ഉപയോഗിച്ച് നിർമിച്ച വാട്ടർ കൂളറും കുഞ്ഞുമനസ്സി​െൻറ കണ്ടുപിടിത്തങ്ങളാണ്. കാറ്റി​െൻറ വേഗതയിൽ പ്രകാശിക്കുന്ന ലൈറ്റുകളും സ്വാലിഹിനെ സ്കൂളിലെ കുട്ടിശാസ്ത്രജ്ഞനാക്കി. മൂന്നാം ക്ലാസിൽനിന്നാണ് സ്വാലിഹിന് ഇലക്ട്രോണിക്സ് വസ്തുക്കളോട് താൽപര്യം തോന്നിയത്. കേടായ കളിപ്പാട്ടങ്ങളിൽനിന്ന് ഫാനും മോട്ടോറും എടുത്താണ് വസ്തുക്കൾ നിർമിക്കാൻ തുടങ്ങിയത്. വീട്ടുകാരുടെ പ്രോത്സാഹനംകൂടി ലഭിച്ചതോടെ കണ്ടുപിടിത്തങ്ങളിൽ സജീവമായി. അമ്മാവനിൽനിന്നാണ് കുറെ കാര്യങ്ങൾ മനസ്സിലാക്കിയെടുത്തത്. ഒരുതവണ കണ്ടാൽ അത് കൃത്യമായി സ്വാലിഹി​െൻറ മനസ്സിൽ പതിയും. പിന്നീടത് വീട്ടിലെത്തി പരീക്ഷിക്കും. ഉപയോഗിച്ച് തള്ളിയ വസ്തുക്കൾ മാത്രമാണ് സ്വാലിഹി​െൻറ നിർമാണ വസ്തുക്കൾ എന്നതാണ് എറെ ശ്രദ്ധേയം. സ്കൂളിലെ ശാസ്ത്രാധ്യാപികയായ മറിയമാണ് കൊച്ചുവസ്തുക്കൾ നിർമിക്കാൻ പ്രേരണ നൽകിയത്. വൈദ്യുതിയുമായി ബന്ധപ്പെട്ട് സ്വാലിഹിനുണ്ടായ സംശയങ്ങളാണ് കൂടുതൽ ശ്രദ്ധിക്കാൻ കാരണമായതെന്ന് ടീച്ചർ പറഞ്ഞു. പുസ്തകങ്ങൾക്കൊപ്പം ബാഗിൽ ദിവസവും ഓരോ വസ്തുക്കളുമായാണ് സ്വാലിഹി​െൻറ സ്കൂളിലേക്കുള്ള വരവ്. ഇതെല്ലാം കൂട്ടുകാരുടെ മുന്നിൽ പ്രദർശിപ്പിച്ച് സ്വാലിഹ് താരമായി മാറി. അധ്യാപകരായ അസ്ഹറും രാജേഷ് കുനിയിലും പ്രധാനാധ്യാപിക അജിത നാഥും സ്വാലിഹിന് പ്രോത്സാഹനവുമായി കൂടെയുണ്ട്. താനാളൂർ കേലപ്പുറം ഉങ്ങുങ്ങൽ അബ്ദുൽ കരീം-ഖൗലത്ത് ദമ്പതികളുടെ മകനാണ് ഈ ആറാം ക്ലാസുകാരൻ. ഹൈസ്കൂളാക്കി ഉയർത്തിയെങ്കിലും ആവശ്യമായ സൗകര്യങ്ങളില്ലാതെയാണ് സ്കൂളി​െൻറ പ്രവർത്തനം. ശാസ്ത്ര ലബോറട്ടറിയോ ലൈബ്രറിയോ ഇല്ലാത്തതാണ് അധ്യാപകരെ പ്രയാസപ്പെടുത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.