പൊതുസ്​ഥലങ്ങൾ പ്ലാസ്​റ്റിക്​ മയം

വളാഞ്ചേരി: പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പരിസര മലിനീകരണം രൂക്ഷമാക്കുന്നു. പ്ലാസ്റ്റിക് ക്യാരി ബാഗുകളും കുപ്പികളും ഡിസ്പോസിബിൾ ഗ്ലാസുകളുമാണ് പലയിടത്തും അലക്ഷ്യമായി വലിച്ചെറിയുന്നത്. മലിനീകരണത്തോടൊപ്പം ഇവയിൽ മഴവെള്ളം കെട്ടിനിന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകുകയാണ്. ഇത് പകർച്ചവ്യാധികൾക്കിടയാക്കുന്നു. മദ്യപ സംഘങ്ങളാണ് പ്ലാസ്റ്റിക് ബോട്ടിലുകളും ഗ്ലാസുകളും പൊതുസ്ഥലങ്ങൽ വലിച്ചെറിയുന്നത്. ബാറുകൾ അടച്ചുപൂട്ടിയതോടെ കുടി ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ്. മദ്യത്തി​െൻറയും വെള്ളത്തി​െൻറയും കുപ്പികളും ഡിസ്പോസിബിൾ ഗ്ലാസുകളും വയലുകൾ, തോടുകൾ, കുറ്റിക്കാടുകൾ, ആളൊഴിഞ്ഞ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ വലിച്ചെറിയൽ പതിവാണ്. കൃഷിയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് കർഷകർക്ക് തീരാദുരിതമാണുണ്ടാക്കുന്നത്. മഹല്ല് കൂട്ടായ്മ വളാഞ്ചേരി: മർകസ് 30ാം വാർഷിക, ഹിഫ്ദ്, വാഫി-വഫിയ്യ മെഗാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മഹല്ല് കൂട്ടായ്മ മർകസ് ജനറൽ സെക്രട്ടറി ഹംസക്കുട്ടി ബാഖവി ആദൃശ്ശേരി ഉദ്ഘാടനം ചെയ്തു. സമസ്ത പാലക്കാട് ജില്ല വൈസ് പ്രസിഡൻറ് കുഞ്ഞഹമ്മദ് ബാഖവി നെടുങ്ങോട്ടൂർ അധ്യക്ഷത വഹിച്ചു. പരിസരത്തെ അമ്പതോളം മഹല്ലുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. എം.കെ. അബ്ദുല്ല ഫൈസി കൊടശ്ശേരി, ബീരാൻ മാസ്റ്റർ പൈങ്കണ്ണൂർ, ഡോ. അബ്ദുൽ ബർ വാഫി അസ്ഹരി ചേകന്നൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.