ഓലഷെഡിന് വിട; കാളംതിരുത്തി ബദൽ വിദ്യാലയം നാളെ മുതൽ പുതിയ കെട്ടിടത്തിൽ

തിരൂരങ്ങാടി: കാലങ്ങളായി ഓലഷെഡിൽ പ്രവർത്തിക്കുന്ന നന്നമ്പ്ര പഞ്ചായത്തിലെ കാളംതിരുത്തി ബദൽ വിദ്യാലയത്തി​െൻറ നിർമാണം പൂർത്തിയായ പുതിയ കെട്ടിടം വെള്ളിയാഴ്ച രാവിലെ 10ന് പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 30 ലക്ഷം രൂപയുടെ കെട്ടിട നിർമാണമാണ് പൂർത്തിയാക്കിയത്. 1500 സ്‌ക്വയർഫീറ്റ് തറ വിസ്തീർണത്തിൽ രണ്ട് ക്ലാസ്മുറികളും ഒരു കോണിപ്പടിയുമടങ്ങുന്നതാണ് പുതിയ കെട്ടിടം. മൂന്ന് നിലകൾ എടുക്കാവുന്ന തരത്തിലാണ് കെട്ടിടത്തിന് ഫൗണ്ടേഷൻ ഒരുക്കിയത്. സ്വന്തമായി ഭൂമിയും കെട്ടിടവുമുള്ള സംസ്ഥാനത്തെ ബദൽ വിദ്യാലയങ്ങൾ എൽ.പി സ്‌കൂളാക്കി ഉയർത്തി കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഉത്തരവിട്ടിരുന്നു. അന്ന് സ്ഥലസൗകര്യവും കെട്ടിടവുമില്ലാത്തതിനാൽ ഈ സ്‌കൂൾ എൽ.പി സ്‌കൂളാക്കുന്ന നടപടി എങ്ങുമെത്തിയിരുന്നില്ല. പി.കെ. അബ്ദുറബ്ബ് എം.എൽ.എയുടെ ശ്രമഫലമായി 2015 ജൂൺ 26ന് കാളം തിരുത്തിയിലെ ഇറിഗേഷൻ വകുപ്പി​െൻറ കൈയിലുള്ള ഒരേക്കർ ഭൂമി വിദ്യാഭ്യാസ വകുപ്പിന് കൈമാറിക്കൊണ്ട് സർക്കാർ ഉത്തരവിറങ്ങി. ഇപ്പോൾ കെട്ടിട നിർമാണവും പൂർത്തിയായി. ലോക ബാങ്കി​െൻറ ഫണ്ട് ഉപയോഗപ്പെടുത്തി പഞ്ചായത്തംഗം കുന്നത്തേരി ഹഫ്‌സ നൗഷാദി​െൻറ ശ്രമഫലമായി 20 ലക്ഷം രൂപ ചെലവിൽ സ്‌കൂളി​െൻറ ഒരേക്കർ ഭൂമിക്ക് ചുറ്റുമതിൽ നിർമാണവും പൂർത്തിയാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.