പ്രവര്‍ത്തക സംഗമവും യാത്രയയപ്പും

തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്കമ്മിറ്റിയുടെ പ്രവര്‍ത്തക സംഗമവും വിദേശത്തേക്ക് പോകുന്ന പ്രവർത്തകർക്കുള്ള യാത്രയയപ്പും 23-ന് നടക്കും. വൈകീട്ട് ഏഴിന് കുണ്ടൂര്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നന്നമ്പ്ര പഞ്ചായത്ത് എം.എസ്.എഫ് ഭാരവാഹികള്‍ തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്ത് എം.എസ്.എഫ് കൗണ്‍സില്‍ മീറ്റ് പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറര്‍ എം.സി. കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു. യു.എ. റസാഖ്, സക്കരിയ്യ ഇല്ലിക്കല്‍, വി.കെ. ഉസ്‌യാറലി, ടി. ആസിഫ്, നെച്ചിക്കാട്ട് അബ്ദുറഹ്മാന്‍, അസറുദ്ദീന്‍ ചെറുമുക്ക്, വാഹിദ് കരുവാട്ടില്‍ എന്നിവർ സംസാരിച്ചു. ആസിഫ് ഹുസൈന്‍ തങ്ങള്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: അസ്‌ലം വെള്ളിയാമ്പുറം(പ്രസി.), ഒ. ജാഫര്‍ സാദിഖ്, സുഫൈര്‍ കോറ്റത്ത്, ആസിഫ് തിലായില്‍, ആഷിഖ് പത്തൂര്‍ (വൈ. പ്രസി.), വാഹിദ് കരുവാട്ടില്‍ (ജന. സെക്ര.), കെ.ടി. ഇബ്രാഹീം ബാദുഷ, വി.കെ. ഫവാസ്, ഉസ്മാന്‍ വെള്ളിയാമ്പുറം, സുഹൈല്‍ കാളംതിരുത്തി, ജഫ്‌സീറലി (ജോ. സെക്ര.), അസ്‌ലം മലബാരി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.