റോഡിലേക്ക് വീണ മരം മാറ്റിയില്ല; ചെമ്മാട് കൊടിഞ്ഞി റോഡിൽ അപകടഭീഷണി

തിരൂരങ്ങാടി: റോഡിൽ ദിവസങ്ങൾക്ക് മുമ്പ് വീണ മരങ്ങൾ ഇനിയും നീക്കം ചെയ്തില്ല. ചെമ്മാട്-കൊടിഞ്ഞി റോഡിൽ ഗവ. ആശുപത്രിക്ക് സമീപമുള്ള പൊലീസ് ക്വാർട്ടേഴ്‌സ് വളപ്പിൽനിന്ന് റോഡിലേക്ക് വീണ മരച്ചില്ലകളാണ് ദിവസങ്ങളായിട്ടും റോഡിൽ കിടക്കുന്നത്. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ പ്രയാസകരമാം വിധം മരച്ചില്ലകൾ റോഡിൽ കിടന്നിട്ടും അധികൃതർ കണ്ട ഭാവം നടിക്കുന്നില്ലെന്നാണ് ആക്ഷേപം. മരച്ചില്ലകൾ കിടക്കുന്നത് റോഡിലെ വളവിൽ തന്നെയായതിനാൽ അപകടസാധ്യത ഏറെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.