പ്രവാസി ലീഗ് പ്രക്ഷോഭത്തിന്

തിരൂരങ്ങാടി: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രവാസ സമൂഹത്തോട് കാണിക്കുന്ന അനീതിക്കും അവഗണനക്കുമെതിരെ സമരപരിപാടികൾ സംഘടിപ്പിക്കാൻ കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ആഗസ്റ്റ് ഒന്നിന് ഉച്ചക്ക് രണ്ടിന് കോഴിക്കോട് ലീഗ് ഹൗസിൽ സമരപ്രഖ്യാപന കൺവെൻഷൻ നടക്കും. ജൂലൈ 27നകം ജില്ല തല നേതൃസംഗമങ്ങൾ സംഘടിപ്പിക്കും. യോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എസ്.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂർ, ട്രഷറർ കാപ്പിൽ മുഹമ്മദ് പാഷ, പി.എം.കെ. കാഞ്ഞിയൂർ, കെ.സി. അഹമ്മദ്, ടി.എച്ച്. കുഞ്ഞാലി ഹാജി, കെ.പി. ഇമ്പിച്ചി മമ്മുഹാജി, ഖാദർ ഹാജി ചെങ്കള, സി.പി.വി. അബ്ദുല്ല, കെ.വി. മുസ്തഫ, മൊയ്തു കുനിയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.