ജൂബിലിയിൽ സമരം, ചർച്ചയിൽ പരിഹരിച്ചു

ജൂബിലിയിൽ സമരം, ചർച്ചയിൽ പരിഹരിച്ചു തിരുവനന്തപുരം: സംഘടനപ്രവർത്തനം നടത്തിയ നഴ്സിനെതിരെ നടപടിയെടുക്കാൻ മാനേജ്മ​െൻറ് നീക്കമെന്നാരോപിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷ​െൻറ (യു.എൻ.എ) നേതൃത്വത്തിൽ ജൂബിലി ഹോസ്പിറ്റലിൽ നഴ്സുമാർ പണിമുടക്കി. വൈകീട്ട് യു.എൻ.എ ഭാരവാഹികളും മാനേജ്മ​െൻറുമായി നടത്തിയ ചർച്ചയെ തുടർന്ന് നഴ്സുമാർ പണിമുടക്ക് പിൻവലിച്ചു. ചൊവ്വാഴ്ച ഉച്ചേയാടെയാണ് നഴ്സുമാർ ആശുപത്രിക്ക് മുന്നിലിറങ്ങി പ്രതിഷേധിച്ചത്. പ്രശ്നം രൂക്ഷമാകുന്നതിടെയാണ് വൈകീട്ട് െപാലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചർച്ചനടത്തിയത്. അതേസമയം നഴ്സുമാരിൽ ആരോടും മാനേജ്െമൻറ് പ്രതികാരനടപടി സ്വീകരിച്ചിട്ടില്ലെന്നും ആർക്കും നോട്ടീസോ മെമ്മോയോ നൽകിയിട്ടില്ലെന്നും ആശുപത്രി മാനേജിങ് ഡയറക്ടർ ഫാദർ ക്ലീറ്റസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.