വീട്ടിൽ കയറി മർദനം: ഏഴു പേർക്ക് തടവും പിഴയും

മഞ്ചേരി: വീട്ടിൽ കയറി യുവാവിനെ മർദിച്ച കേസിൽ ഏഴു പ്രതികൾക്ക് മഞ്ചേരി ജില്ല മൂന്നാം സെഷൻസ് കോടതി മൂന്നുമാസം തടവും 31,000 രൂപ പിഴയും വിധിച്ചു. തിരൂർ പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശികളായ മാഞ്ചേരി ജയചന്ദ്രൻ (44), മാഞ്ചേരി വിപിൻ ചന്ദ്രൻ (24), കൊല്ലരിക്കൽ ഷാജി (26), സതീഷ്കുമാർ കോട്ടയിൽ (34), ധനേഷ് കൊല്ലരിക്കൽ (27), പ്രജോഷ് കുളപരുത്തിക്കൽ (26), പാറക്കൽ സാബു (31) എന്നിവരെയാണ് ശിക്ഷിച്ചത്. 2012 നവംബർ 13നാണ് കേസിനാസ്പദമായ സംഭവം. പടിഞ്ഞാറേക്കര ജനാർദന‍​െൻറ മകൻ സന്തോഷ് (28) ആണ് പരാതിക്കാരൻ. അഞ്ച് വിവിധ ഐ.പി.സി വകുപ്പുകൾ പ്രകാരമാണ് കേസ്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അബ്ദുൽ ഗഫൂർ ഹാജരായി. ബൂത്ത് തല കുടുംബയോഗത്തിലൂടെ മേധാവിത്വമുറപ്പിക്കാൻ കോൺഗ്രസ് മഞ്ചേരി: കെ.പി.സി.സി നിർദേശിച്ച ബൂത്ത് തല കുടുംബയോഗങ്ങൾക്ക് മഞ്ചേരിയിൽ ഒരുക്കം തുടങ്ങി. പരമാവധി ഗ്രൂപ് മേധാവിത്തം നിലനിർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പാർട്ടിയെ താഴേതട്ടിൽ കരുത്തുറ്റതാക്കാനാണ് കെ.പി.സി.സി പുതിയ നിർദേശം നൽകിയത്. ജില്ലതല ഉദ്ഘാടനം കഴിഞ്ഞ ശനിയാഴ്ച വള്ളിക്കുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. മഞ്ചേരിയിലെ ആദ്യ കുടുംബ യോഗം അരുകിഴായയിൽ ബുധനാഴ്ച എ ഗ്രൂപ് നേതാവ് ബെന്നി ബഹ്നാൻ ഉദ്ഘാടനം ചെയ്യും. തൊട്ടുത്തുള്ള വട്ടപ്പാറ, മുള്ളമ്പാറ ബൂത്തുകൾക്ക് സംയുക്തമായി നടത്തുന്ന കുടുംബയോഗം ഐ ഗ്രൂപ് നേതാവ് കൂടിയായ മുൻ മന്ത്രി എ.പി. അനിൽകുമാറാണ് ഉദ്ഘാടനം ചെയ്യുക. നേരത്തെ തന്നെ ഗ്രൂപ് തിരിഞ്ഞുള്ള പ്രവർത്തനം സജീവമായ മഞ്ചേരിയിൽ അത് പാർട്ടിയിൽ ഒതുങ്ങിയിരുന്നു. ഇപ്പോൾ യൂത്ത് കോൺഗ്രസിലും ഗ്രൂപ് പോര് സജീവമാണ്. ഗ്രൂപ് തിരിഞ്ഞല്ലാതെ മുഴുവൻ കോൺഗ്രസുകാരെയും പങ്കെടുപ്പിച്ച് കുടുംബയോഗം നടത്താനാണ് കെ.പി.സി.സി. ആഹ്വാനം ചെയ്തത്. അനുമോദിച്ചു മഞ്ചേരി: ബെഞ്ച് മാർക്ക് സ്കൂളിൽ പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ വൺ ഗ്രേഡ് നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിങ് ട്രസ്റ്റ് ചെയർമാൻ സി.സി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. സഹോദയ ജില്ല പ്രസിഡൻറ് എം. അബ്ദുന്നാസർ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപൽ കെ. ഉണ്ണികൃഷ്ണൻ, വൈസ് പ്രിൻസിപൽ സുഭാഷ് പുള്ളിക്കൽ, അധ്യാപകരായ ഫസൽ, റഹ്മാൻ, ആബിദ്, സന്ധ്യ, വിമെഷ, ജാൻസി ശിൽപ, ഡോ. ജലീൽ, സുവർണ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.