ഓടുന്ന കാറിന് മുകളിൽ മരം വീണു; യാത്രക്കാർ രക്ഷപ്പെട്ടു

തേഞ്ഞിപ്പലം: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് യാത്രക്കാരായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 12ന് ദേശീയപാത ഇടിമുഴിക്കലിനും രാമനാട്ടുകരക്കുമിടയിലുള്ള തോട്ടുങ്ങലിലാണ് അപകടം. കോഹിനൂരിലെ കാലിക്കറ്റ് സർവകലാശാല റിട്ട. ജീവനക്കാരനും കുടുംബവുമാണ് രക്ഷപ്പെട്ടത്. മകളെ റെയിൽവേ സ്റ്റേഷനിലെത്തിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം. ഫോട്ടോ: -ഇടിമുഴിക്കലിനടുത്ത് തോട്ടുങ്ങലിൽ മരം വീണ് കാർ തകർന്ന നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.