ഓട്ടിസം ബാധിച്ചവർക്ക് 'പുനർജ്ജനി' തൊഴിൽ സഹായ പദ്ധതി

ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തി​െൻറ 2017--18 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഓട്ടിസം ബാധിച്ചവർക്കായി 'പുനർജ്ജനി' എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നു. ഭിന്നശേഷിക്കാരായവരുടെ രക്ഷിതാക്കളിൽ ഏറ്റവും പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്തി തൊഴിൽ നൽകുന്ന പദ്ധതിക്കാണിത്. ഇതിനായി നാലു ലക്ഷം രൂപ മാറ്റിവെച്ചതായി പ്രസിഡൻറ് പി. അരവിന്ദാക്ഷൻ മാസ്റ്റർ പറഞ്ഞു. ഭിന്നശേഷിക്കാരായ അംഗങ്ങളെ ഉൾപ്പെടുത്തി സ്പെഷൽ അയൽക്കൂട്ടം രൂപവത്കരിക്കാനും അതുവഴി തൊഴിലവസരങ്ങൾ ലഭ്യമാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഏഴ് അംഗങ്ങൾ അടങ്ങുന്ന ഓരോ അയൽക്കൂട്ടങ്ങൾ വീതം ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ രൂപവത്കരിക്കാനും സി.ഡി.എസി‍​െൻറ സഹായത്തോടെ അവർക്ക് തൊഴിൽ പരിശീലനം നൽകാനുമാണ് ഉദ്ദേശിക്കുന്നത്. വായ്പ ബന്ധിതമായി ബ്ലോക്ക് സബ്സിഡിയോടെ തൊഴിൽ സംരംഭത്തിനുള്ള ധനസഹായം ലഭ്യമാക്കാനും ആറു യൂനിറ്റുകളിലൂടെ 42 പേർക്ക് സഹായം നൽകാനുമാണ് പദ്ധതി. മണ്ണമ്പറ്റ അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലുൾപ്പെടുന്ന മണ്ണമ്പറ്റ അംഗൻവാടിക്കായി നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം പി. ഉണ്ണി എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ഷാജു ശങ്കർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ മുഖ്യാതിഥിയായി. എം. രുഗ്മിണി, വി.സി. ഉണ്ണികൃഷ്ണൻ, എം. ഗംഗാധരൻ, വി. രാധിക, ലതാകുമാരി, സി.എൻ. സത്യൻ, കുഞ്ഞഹമ്മദ് കുട്ടി, വി.എൻ. കൃഷ്ണൻ, സി. ഹരിദാസൻ, നാരായണൻകുട്ടി, പങ്കജവല്ലി എന്നിവർ സംസാരിച്ചു. മണ്ണമ്പറ്റ അംഗൻവാടിയുടെ പുതിയ കെട്ടിടം പി. ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.