ആശുപത്രികൾ നിറയുന്നു, ഡോക്​ടർമാരെ കാണാനില്ല

മലപ്പുറം: പനി അതിരുകടന്നതോടെ ജില്ലയിലെ ആശുപത്രികളിൽ അനുഭവപ്പെടുന്നത് വൻ തിരക്ക്. ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതിനാൽ മിക്ക ആശുപത്രികളിലും മണിക്കൂറുകൾ നീളുന്ന വരിയാണ്. തിങ്കളാഴ്ച 5695 പേർ ജില്ലയിലെ സർക്കാർ ആശുപത്രികളിലെത്തി. ആവശ്യത്തിന് ഡോക്ടർമാരും നഴ്സും ഇല്ലാത്തത് രോഗികളുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ്. ഒ.പി. ടിക്കറ്റ് കിട്ടാൻ മണിക്കൂറുകൾ വരി നിൽക്കുന്ന രോഗികൾ ഡോക്ടറെ കാത്തും മരുന്ന് ലഭിക്കാനും വീണ്ടും മണിക്കൂറുകൾ ചെലവഴിക്കണം. അഡ്മിറ്റാവുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ഭൂരിപക്ഷം ആശുപത്രികളും രോഗികളെ കൊണ്ട് നിറഞ്ഞു. ഒരു ബെഡിൽ രണ്ടും മൂന്നും പേരാണ് മലപ്പുറം താലൂക്കാശുപത്രിയിൽ കഴിയുന്നത്. ഇവിടെയുള്ള 115 ബെഡും നിറഞ്ഞു. ജില്ലയുടെ മറ്റു ആശുപത്രികളിലും സമാന സ്ഥിതിയാണ്. മലപ്പുറം താലൂക്കാശുപത്രിയിൽ ഡോക്ടർമാരില്ലാത്തതിനാൽ യു.ഡി.എഫ് കൗൺസിലർമാർ തിങ്കളാഴ്ച ജില്ല മെഡിക്കൽ ഒാഫിസറെ ഉപരോധിച്ചു. ഹജ്ജ് ഡ്യൂട്ടി, പ്രസവാവധി ജില്ലയിൽ നിന്ന് ഇത്തവണ ഹജ്ജ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഡോക്ടർമാർ എട്ടുപേർ. പ്രസവാവധിയിൽ ഉള്ളത് 10 പേരും. പകർച്ചവ്യാധികൾ പടരുന്ന ഘട്ടത്തിൽ ഇവരുടെ കുറവ് ജില്ലയിലെ ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കുന്നു. പ്രസവാവധിയിലുള്ളവർക്ക് പകരക്കാരെ നിയമിക്കാനുമാകില്ല. ഇവയിൽ ഒരു ഡോക്ടർമാർ മാത്രമുള്ള ആശുപത്രികളുമുണ്ട്. ഇത്തരം ഇടങ്ങളിലേക്ക് പകരം ആളെ നൽകാനാകാതെ പ്രയാസപ്പെടുകയാണ് ജില്ല ആരോഗ്യവകുപ്പ്. ഇതിനൊപ്പം മറ്റ് അവധികളും വരുന്നതോടെ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് വരുന്നു. ഒ.പിയിൽ എത്തുന്നവരെയും അഡ്മിറ്റായവരെയും നോക്കുന്നതിനൊപ്പം പുറത്തുപോയുള്ള കുത്തിവെപ്പുകൾക്കും ഇവർ സമയം കണ്ടെത്തണം. നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുെട കുറവുകളും ജില്ലയിലുണ്ട്. തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ 10 നഴ്സുമാർ പ്രസവാവധിയിലാണ്. മലപ്പുറം താലൂക്കാശുപത്രിയിലും നഴ്സുമാരുടെ കുറവുണ്ട്. photos: mplma1 attn; പാക്കേജാക്കി ഒരുമിച്ച് നൽകുക ......................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.