കേരളം ഭരിക്കുന്നത് ധിക്കാരി ഭരണ കൂടം: -നജീബ് കാന്തപുരം

മലപ്പുറം: പ്രതിപക്ഷത്തിരുന്നപ്പോള്‍ ഒരു സമരവും വിജയിപ്പിക്കാന്‍ കഴിയാതെപോയ ഇടതുപക്ഷം സംസ്ഥാനം ഭരിക്കുമ്പോള്‍ സമരക്കാരോട് ചര്‍ച്ചക്ക് പോലും തയ്യാറാവാത്തത് ധിക്കാരപരമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം. മലപ്പുറത്ത് ജില്ല കമ്മിറ്റി സംഘടിപ്പിച്ച നഴ്‌സിങ് സമര ഐക്യാദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ജനറല്‍ സെക്രട്ടറി കെ.ടി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, വി.ടി. സുബൈര്‍ തങ്ങള്‍, എന്‍.കെ. ഹഫ്‌സല്‍ റഹ്മാന്‍, മുസ്തഫ അബ്ദുലത്തീഫ്, ബാവ വിസപ്പടി, ഗുലാം ഹസന്‍ ആലംഗീര്‍ എന്നിവർ നേതൃത്വം നല്‍കി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ സത്യപ്രതിജ്ഞ ചടങ്ങി​െൻറ സന്തോഷം പങ്കുവെച്ച് മധുരവിതരണവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.