വേദധ്വനികളുയർന്നു; രാമായണ മാസാചരണത്തിന് തുടക്കം

കോട്ടക്കൽ: ഭക്തിസാന്ദ്രമായ നാമ ജപങ്ങളോടെ രാമായണ മാസാചരണം തുടങ്ങി. കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ കർക്കടകം മുഴുവൻ നടക്കുന്ന രാമായണ പാരായണത്തിന് തുടക്കമായി. ദിവസവും രാവിലെ ഒമ്പതിന് പരായണം, പത്തിന് പ്രഭാഷണം എന്നിവയാണ് പരിപാടികൾ. കോട്ടക്കൽ വെങ്കിട്ട തേവർ ക്ഷേത്രത്തിൽ രാമായണ മാസാചരണ ഭാഗമായി സമ്പൂർണ രാമായണ പാരായണം നടന്നു. കാവുങ്കൽ ലക്ഷ്മിക്കുട്ടിയമ്മ, ഹരിദാസ് എന്നിവർ നേതൃത്വം നൽകി. അമ്പലത്തിൽ പണികഴിപ്പിച്ച സ്റ്റേജി​െൻറ മേൽക്കൂരയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മേൽശാന്തി ജയൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി. ട്രസ്റ്റി മാനേജർ സി. വിജയൻ രാജ, ആറങ്ങോട്ട് ഗംഗാധരൻ, പൊറ്റേക്കാട് ബാലചന്ദ്രമേനോൻ, പ്രദീപ് വെങ്ങാലിൽ എന്നിവർ പങ്കെടുത്തു. പാണ്ടമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലും വിവിധ പരിപാടികൾ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.