അധികൃതരുടെ അനാസ്​ഥ; പറക്കുളം^പടിഞ്ഞാറങ്ങാടി റൂട്ടിൽ അപകടസാധ്യതയേറുന്നു

അധികൃതരുടെ അനാസ്ഥ; പറക്കുളം-പടിഞ്ഞാറങ്ങാടി റൂട്ടിൽ അപകടസാധ്യതയേറുന്നു ആനക്കര: വാട്ടർ അതോറിറ്റി അധികൃതരുടെ അനാസ്ഥ മൂലം പറക്കുളം-പടിഞ്ഞാറങ്ങാടി റൂട്ടിൽ അപകടസാധ്യതയേറുന്നു. പറക്കുളം സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡരികിൽ പൈപ്പ് ലൈനി​െൻറ വാൽവിനായി നിർമിച്ച ടാങ്കാണ് അപകട ഭീഷണി ഉയർത്തുന്നത്. ഒരാൾ താഴ്ചയുള്ള ടാങ്കിൽ മഴ പെയ്തതോടെ ചളിവെള്ളം നിറഞ്ഞു നിൽക്കുകയാണ്. ഈ ടാങ്ക് ഇപ്പോൾ കൊതുക് വളർത്തുകേന്ദ്രമാണ്. പറക്കുളം എൻ.എസ്.എസ് കോളജിന് എതിർവശത്തെ റോഡിലാണ് യാത്രക്കാർക്ക് ചതിക്കുഴിയൊരുക്കിയ ടാങ്ക് സ്ഥിതിചെയ്യുന്നത്. ടാങ്ക് നിർമാണം കഴിഞ്ഞയുടൻ സ്ലാബ് ഉപയോഗിച്ച് അടച്ചിരുന്നെങ്കിലും പിന്നീടിത് തുറന്നിടുകയായിരുന്നു. വി.പി. ആതൻകുട്ടി അനുസ്മരണം ആനക്കര: സി.പി.എം തൃത്താല ഏരിയ കമ്മിറ്റി അംഗവും തൊഴിലാളി സംഘടനകളുടെ നേതാവുമായിരുന്ന വി.പി. ആതൻകുട്ടിയുടെ 30ാം ചരമ വാർഷികം ബുധനാഴ്ച ആചരിക്കും. സി.പി.എം തൃത്താല ഏരിയ കമ്മിറ്റി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ബൈത്തുറഹ്മ താക്കോൽദാനം ആനക്കര: കിഴക്കെ പട്ടിശ്ശേരിയിൽ ഖത്തർ തൃത്താല മണ്ഡലം കെ.എം.സി.സി നിർമിച്ച ബൈത്തുറഹ്മ കുടുംബത്തിന് കൈമാറി. പട്ടിശ്ശേരിയിൽ പരേതനായ പുത്തൻപീടികയിൽ മുസ്തഫയുടെ കുടുംബത്തിനാണ് വീട് നിർമിച്ചുനൽകിയത്. താക്കോൽദാനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കെ.വി. മൊയ്തു അധ്യക്ഷത വഹിച്ചു. വി.ടി. ബൽറാം എം.എൽ.എ, എസ്.എം.കെ. തങ്ങൾ, അഷ്റഫ് കോക്കൂർ, പി.ഇ.എ. സലാം, പി. സുരേന്ദ്രൻ, എം.എ. സമദ്, സി.എം. അലി, പി.എസ്. അബ്ദുറാൻ, ഖത്തർ കെ.എം.സി.സി ഭാരവാഹികളായ അമീർ തലക്കശ്ശേരി, സിറാജുൽ മുനീർ, കെ. ജാബിർ, ടി. ഹസൈനാർ ഹാജി, ഷാഹു, അനീസ്, എം.എൻ. ഫൈസൽ, മുഹമ്മദലി ഹാജി, ബി.എസ്. മുസ്തഫ തങ്ങൾ, കെ. സമദ്, കബീർ പട്ടിശ്ശേരി, പി. ഫൈസൽ, ഹുസൈൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.