കരുവാരകുണ്ടിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നു

കരുവാരകുണ്ട്: പ്രാഥമിക വിദ്യാലയങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാൻ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കുന്നു. സംസ്ഥാനത്ത് ചിലയിടങ്ങളിൽ നടപ്പാക്കി വിജയിച്ച പദ്ധതികളെ മാതൃകയാക്കിയാണ് ഇത് ആവിഷ്കരിക്കുക. ആദ്യ ഘട്ടമെന്ന നിലയിൽ വിവിധ രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് തിങ്കളാഴ്ച പുന്നക്കാട് മോഡൽ ജി.എൽ.പി സ്കൂളിൽ ശിൽപശാല നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എൻ.കെ. ഉണ്ണീൻകുട്ടി അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയർ െലക്ചറർ ബാബു വർഗീസ് രൂപരേഖ അവതരിപ്പിച്ചു. ജൻ ശിക്ഷൺ സൻസ്ഥാൻ ജില്ല കോഓഡിനേറ്റർ വി. ഉമർകോയ, ഐ.ടി കോഓഡിനേറ്റർ മനോജ് ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗം വി. ആബിദലി, പി.ഇ.സി കൺവീനർ കെ.കെ. ജയിംസ്, ഉമർ വലിയതൊടി, എം.കെ. മുഹമ്മദലി, പി.എം. സബാദ്, ഷൈജി മാത്യു, ബി. ബൈജു, എം. കൃഷ്ണൻകുട്ടി, കെ. ശ്രീധരൻ, വി. സതീഷ്കുമാർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകർ, പി.ടി.എ പ്രസിഡൻറുമാർ, എസ്.എം.സി ചെയർമാൻമാർ, എസ്.ആർ.ജി കൺവീനർമാർ എന്നിവർ സംബന്ധിച്ചു. ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ഉപസമിതിയും രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.