'ലേൺ ഖുർആൻ കോൺടെസ്​റ്റ്​'

പെരിന്തൽമണ്ണ: ഖുർആൻ പബ്ലിക് സ്കൂൾ കേരളയുടെ ആഭിമുഖ്യത്തിൽ തിരൂർക്കാട് അസ്ഹർ സ്കൂളിൽ നടന്ന 'ലേൺ ഖുർആൻ കോൺടെസ്റ്റ് 1483' ജില്ല തല മത്സരം വിജയികളെ തെരഞ്ഞെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ നദാ സെയ്ദ്, സി.കെ. ഫാത്തിമ മെഹറിൻ (ഇരുവരും ദാറുൽ ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പൂപ്പലം), ടി. അൻഷിദ (അൽ ഫുർഖാൻ ഇ.എച്ച്.എസ് സ്കൂൾ ശാന്തിവയൽ) എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. യു.പി വിഭാഗം: പി. നഷ്വ (എൻ.സി.ടി വേരുംപുലാക്കൽ), പി. നിഹ്ല (ഇസ്ലാഹിയ എച്ച്.എസ് സ്കൂൾ മലപ്പുറം), കെ.ടി. അംന ഹുസൈൻ (അൽ ഫുർഖാൻ ഇ.എച്ച്.എസ് സ്കൂൾ ശാന്തിയവൽ). സംസ്ഥാന തല മത്സരം ആഗസ്റ്റ് 13ന് മലപ്പുറം കിഴക്കേതല ആൽപൈൻ സ്കൂളിൽനടക്കും. എം.ടി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജാഫർ മൗലവി, അബ്ദുസ്സലാം ബാഖവി, കെ.എം. ശരീഫ്, അബ്ദുല്ലത്തീഫ് മെജസ്റ്റിക്ക്, എ. അബ്ദു സലീം, എ. അബ്ദുറഹ്മാൻ, കെ.സി. മുസ്തഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.