സ്കൂൾ റേഡിയോയുമായി അമരമ്പലം സൗത്ത്​ സ്കൂൾ

പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് ഗവ. യു.പി സ്കൂളിലെ റേഡിയോ 'ലിറ്റിൽ വോയ്സ്' പ്രക്ഷേപണം തുടങ്ങി. എസ്.ആര്‍.ജി യുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടപ്പിലാക്കുന്ന 'മുന്നേറ്റം' പരിപാടിയുടെ ഭാഗമായാണ് റേഡിയോ തുടങ്ങിയത്. സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് 1992--93 ബാച്ചിൽ പെട്ട പൂർവ വിദ്യാർഥികൾ സ്കൂളിന് സമർപ്പിച്ച ക്ലാസ് സൗണ്ട് സിസ്റ്റം സംവിധാനമാണ് ഇതിന് ഉപയോഗപ്പെടുത്തിയത്. റേഡിയോ പ്രക്ഷേപണം വാര്‍ഡ്‌ അംഗം ഒടുങ്ങില്‍ ഷാജി ഉദ്ഘാടനം ചെയ്തു. 'തേൻ തുള്ളി' മലയാള ഭാഷ ക്ലബ് ഒന്ന് പ്രധാനാധ്യാപകന്‍ എം. അബ്ദുൽ നാസിർ റേഡിയോവിലൂടെ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ റേഡിയോ നാടകമടക്കമുള്ള വിവിധ പരിപാടികളും പ്രക്ഷേപണം ചെയ്തു. പി.ആർ. അഭിരാമി, എ. രഞ്ജിമ, സ്കൂൾ ലീഡർ അതുൽ കൃഷ്ണ എന്നിവർ അവതാരകരായി. സ്കൂളിലെ വിവിധ ക്ലബുകളുടെ വ്യത്യസ്ത പരിപാടികൾ മാസത്തിൽ രണ്ടു തവണയായി പ്രക്ഷേപണം നടത്താണ് തീരുമാനം. പി.ടി.എ പ്രസിഡൻറ് സി.എം. ബഷീർ, കെ.ടി. സുനിൽ, അബ്ദുൽ ഹമീദ്, ടി.കെ. അബ്ദുൽ ഷുക്കൂർ, എസ്.ആര്‍.ജി കൺവീനർ ടി.പി. ശശികുമാർ എന്നിവർ നേതൃത്വം നൽകി. പരിപാടികൾ ഇന്ന് പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രം: രാമായണ പാരായണം -രാവിലെ 8.00 അഞ്ചാം മൈല്‍ അമ്പലക്കുന്ന്‍ സുബ്രഹ്മണ്യ ക്ഷേത്രം: രാമായണ പാരായണം -രാവിലെ 8.00 അമരമ്പലം സൗത്ത് ശിവക്ഷേത്രം: രാമായണ പാരായണം -വൈകീട്ട് 4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.